|    Oct 25 Tue, 2016 5:20 am
FLASH NEWS

ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവം: മൂന്നുപേര്‍ പിടിയില്‍

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: കോളിയൂരില്‍ ഉറങ്ങിക്കിടന്നയാളെ വീടുകയറി തലക്കടിച്ചു കൊലപ്പെടുത്തുകയും ഭാര്യയെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ കസ്റ്റഡിയില്‍. കൊലയും മോഷണവും നടത്തിയ രണ്ടുപേരും മോഷണ മുതല്‍ വിറ്റ സ്ത്രീയുമാണ് പിടിയിലായത്.
തമിഴ്‌നാട് തിരുനെല്‍വേലി കുളക്കാട്ടില്‍ വാടകവീട്ടില്‍ താമസിക്കുന്ന ബിനു(40), കൂട്ടാളി ചന്ദ്രന്‍, ബിനുവിന്റെ ഭാര്യാ മാതാവ് എന്നിവരെയാണ് ഷാഡോ പോലിസ് സംഘം പിടികൂടിയത്. അറസ്റ്റ രേഖപ്പെടുത്തിയിട്ടില്ല. റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തിയ ശേഷം ഒരു തുമ്പും അവശേഷിപ്പിക്കാതെ മുങ്ങിയ സംഘം തമിഴ്‌നാട്ടില്‍ നിന്നാണ് പിടിയിലായത്. ഇവരെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ചോദ്യം ചെയ്യുകയാണ്.
പൂങ്കുളം കൊളിയൂര്‍ ചാനല്‍ക്കര പുത്തന്‍വീട്ടില്‍ ദാസന്‍ എന്ന് വിളിക്കുന്ന മേരിദാസനെ (45) അതിക്രൂരമായി തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യ ഷീജയെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പിന്നീട് ഷീജയുടെ താലിമാലയുമായാണ് കൊലയാളികള്‍ രക്ഷപ്പെട്ടത്.
മേരിദാസന്റെ വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ബിനുവും സംഘവും കൃത്യനിര്‍വഹണത്തിനു ശേഷം തിരുനെല്‍വേലിയിലേക്കാണ് പോയത്. സംശയമുള്ളവരെക്കുറിച്ചുള്ള വിവരശേഖരണത്തിനിടയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ബിനു കുടുംബസമേതം ഇവിടെ താമസിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചു.
വാടകവീട്ടില്‍ നിന്ന് മേല്‍വിലാസം തപ്പിയെടുത്ത പോലിസ് വിഴിഞ്ഞം സിഐ നുഅ്മാന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ തമിഴ്‌നാട്ടിലേക്കയച്ചു. അന്ന് രാത്രി അതിര്‍ത്തി മേഖലയായ പാറശ്ശാലയില്‍ നിന്ന് ബിനുവിന്റെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വഴികാട്ടിയായ ഒരു ബന്ധുവിന്റെ സഹായത്തോടെയാണ് തിരുനെല്‍വേലിയിലെത്തി ബിനുവിനെ പിടികൂടിയത്. പ്രാഥമിക ചോദ്യംചെയ്യലില്‍ മോഷണമാണ് ലക്ഷ്യമെന്ന് പ്രതി സമ്മതിച്ചതായും വിവരമുണ്ട്.
മോഷണ വസ്തു വീട്ടമ്മ മുഖാന്തിരം വിറ്റുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭാര്യാ മാതാവിനെയും പിടികൂടിയത്. കൂട്ടുപ്രതിയെ പിടിക്കാനായി അന്വേഷണ സംഘത്തിലെ രണ്ട് വിഭാഗം ഇന്നലെ രാവിലെ ചെന്നൈക്കും വെല്ലൂരിലേക്കും പുറപ്പെട്ടു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിന്തുടര്‍ന്ന പോലിസ് വൈകുന്നേരം വെല്ലൂരില്‍ നിന്നും ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. കൊലപാതകം ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയാണ് ചന്ദ്രനെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day