|    Dec 8 Thu, 2016 3:20 pm
FLASH NEWS

ഗുലന്‍ തങ്ങള്‍ക്ക് ബിന്‍ലാദിന്‍: തുര്‍ക്കി മന്ത്രി

Published : 29th October 2016 | Posted By: SMR

അങ്കാറ: തുര്‍ക്കി അട്ടിമറിശ്രമത്തിന്റെ ആസൂത്രകനെന്നു കരുതുന്ന പണ്ഡിതല്‍ ഫത്ഹുല്ല ഗുലനെ നാടുകടത്താന്‍ യുഎസില്‍ വീണ്ടും സമ്മര്‍ദം ചെലുത്തിയതായി നിയമമന്ത്രി ബെകിര്‍ ബോസ്താഗ്. യുഎസിന് ഉസാമ ബിന്‍ ലാദിന്‍ എങ്ങനെയാണോ തങ്ങള്‍ക്ക് ഫത്ഹുല്ല ഗുലന്‍ അതുപോലെയാണെന്നും തുര്‍ക്കി നിയമമന്ത്രി അഭിപ്രായപ്പെട്ടു. യുഎസ് അറ്റോര്‍ണി ലൊറെറ്റ ലിഞ്ചുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തില്‍ തുര്‍ക്കിയിലെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിന്‍ ലാദിന്‍ യുഎസിനോട് ചെയ്തതാണ് ഗുലന്‍ തുര്‍ക്കിയോട് ചെയ്തത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കു നേരെ വധശ്രമമുണ്ടായതായോ, വൈറ്റ്ഹൗസിനു നേര്‍ക്കോ സിവിലിയന്‍മാര്‍ക്ക് നേര്‍ക്കോ ബോംബാക്രമണം നടന്നതായോ കരുതുക. അപ്പോള്‍ യുഎസിന്റെ പ്രതികരണമെന്താവും. ഇത്തരത്തില്‍ യുഎസില്‍ ആക്രമണം നടന്നാല്‍, അതിന്റെ ആസൂത്രകന്‍ തുര്‍ക്കിയിലാണ് കഴിയുന്നതെങ്കില്‍ എന്തു സംഭവിക്കും. അപ്പോള്‍ യുഎസ് എന്താണോ ചെയ്യുക അതിനാണ് തുര്‍ക്കിയും ശ്രമിക്കുന്നതെന്നും ബോസ്താഗ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day