|    Dec 11 Sun, 2016 1:29 pm
FLASH NEWS

ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കും: തോമസ് ഐസക്

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. രാജ്യത്തെ സാമ്പത്തികരംഗം ഒരൊറ്റ മിനിറ്റ് കൊണ്ടു ബ്രേക്കിട്ട് നിര്‍ത്തുന്ന അവസ്ഥയാണുണ്ടായിരിക്കുന്നത്. ഏതാനും ദിവസത്തേക്കാണെങ്കില്‍പോലും രാഷ്ട്രത്തെ സ്തംഭിപ്പിക്കുന്ന തീരുമാനമാണിത്.
ഈ നടപടിയിലൂടെ കള്ളപ്പണം ഇല്ലാതാവില്ല. ചെറിയൊരു വിഭാഗം മാത്രമാണ് കള്ളപ്പണം കറന്‍സിയായി സൂക്ഷിക്കുന്നത്. മുതലാളിത്തത്തെ പ്രോല്‍സാഹിപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ ചെപ്പടിവിദ്യ മാത്രമാണിത്. സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെയും കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബാധിക്കുമെന്ന് തോമസ് ഐസക് പ്രതികരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക