|    Dec 6 Tue, 2016 11:34 am
FLASH NEWS

ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് മേല്‍നോട്ടച്ചുമതല എസ്പിക്ക്

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിനു ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ച് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി. സ്‌ക്വാഡിന്റെ സംസ്ഥാനതല മേല്‍നോട്ടച്ചുമതല പോലിസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലും എസ്പിയുമായ പി പ്രകാശ് നിര്‍വഹിക്കും. സിവില്‍ പോലിസ് ഓഫിസര്‍ മുതല്‍ എസ്‌ഐ റാങ്കുവരെയുള്ള 10 പേര്‍ അടങ്ങുന്ന സംഘം സംസ്ഥാനതലത്തില്‍ എസ്പിയുടെ കീഴിലുണ്ടാവും.
പോലിസ് ട്രെയിനിങ് കോളജ് ആസ്ഥാനമായി സംഘം പ്രവര്‍ത്തിക്കും. ഈ സംസ്ഥാനതല സ്‌ക്വാഡിന്റെ ഭാഗമായി എസ്‌സിആര്‍ബിഎസ്പിയും പ്രവര്‍ത്തിക്കും. വിവിധ ജില്ലകളിലെ ഗുണ്ടകളെയും ഗുണ്ടാസംഘങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍ എസ്‌സിആര്‍ബി എസ്പിമാര്‍ ശേഖരിക്കും. ഗുണ്ടാവിരുദ്ധ സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഹെഡ്ക്വാര്‍ട്ടര്‍ ഐജിക്ക് നേരിട്ട് റിപോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ ഇന്റലിജന്‍സ് എഡിജിപിയുടെ നേതൃത്വത്തില്‍ ഇന്റലിജന്‍സ് ആസ്ഥാനത്ത് ഓര്‍ഗനൈസ്ഡ് ക്രൈം ഇന്റലിജന്‍സ്’വിഭാഗവും രൂപീകരിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട് മേഖലകളായി തിരിച്ചാണു പ്രവര്‍ത്തനം.
ജില്ലകളില്‍ ഓരോ സബ് ഇന്‍സ്‌പെക്ടറുടെ കീഴില്‍ ജില്ലാതല ഗുണ്ടാവിരുദ്ധ സ്‌ക്വാഡുകള്‍ക്കു രൂപംനല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പോലിസ് ട്രെയിനിങ് കോളജില്‍ രണ്ടുദിവസത്തെ പരിശീലനവും നല്‍കും. ജില്ലാ സ്‌ക്വാഡുകളുടെ മേല്‍നോട്ടം ജില്ലാ പോലിസ് മേധാവിമാര്‍ നിര്‍വഹിക്കും. സംസ്ഥാന സ്‌ക്വാഡ് എസ്പിക്കും ഇവരുടെ മേല്‍നോട്ടച്ചുമതലയുണ്ടാവും.
ഒന്നിലധികം ജില്ലകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമായും സംസ്ഥാന സ്‌ക്വാഡ് കൈകാര്യം ചെയ്യും. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെയും ഷാഡോ ടീമിലെയും അംഗങ്ങള്‍ സ്‌ക്വാഡിനാവശ്യമായ പിന്തുണ നല്‍കണം. സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐജി മാസന്തോറും അവലോകനയോഗം നടത്തി  റിപോര്‍ട്ട് നല്‍കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day