|    Dec 7 Wed, 2016 1:24 am
FLASH NEWS

ഗുണ്ടാബന്ധമുള്ളവര്‍ക്ക് സംരക്ഷണം നല്‍കില്ല: കോടിയേരി

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: ഗുണ്ടാ ബന്ധമുള്ളവര്‍ക്ക് പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷണം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ ആരും ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നില്ലെന്നും ഇത്തരക്കാര്‍ക്ക് പാര്‍ട്ടി യാതൊരു സഹായവും നല്‍കില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കൊലപാതകങ്ങളുടെ എണ്ണത്തില്‍ ആറാം സ്ഥാനത്തുള്ള കണ്ണൂരിനെ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന ജില്ലയായി വരുത്തിത്തീര്‍ക്കാന്‍ രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റേത്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തന്റെ സംശയം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് കോടിയേരി പറഞ്ഞു. കോടതിയില്‍ പ്രശ്‌നമുണ്ടാക്കുന്നവരെ അഭിഭാഷകരെന്ന നിലയിലല്ല മറിച്ച് ക്രിമിനലുകളെന്ന നിലയില്‍തന്നെ കര്‍ശനനടപടിയെടുക്കണമെന്നും കോടിയേരി  പറഞ്ഞു. ഒരുകൂട്ടം അഭിഭാഷകര്‍ സമൂഹത്തിന്റെ പൊതു മനോഭാവത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളം ഗുണ്ടകളുടെയും മാഫിയകളുടെയും കള്ളന്‍മാരുടെയും ക്രിമനലുകളുടെയും പറുദീസയായി മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പോലിസും മാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ക്രമസമാധാനനില വഷളായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day