|    Dec 5 Mon, 2016 3:51 am

ഗുണ്ടാപ്രവര്‍ത്തനം തടയാന്‍ പ്രത്യേക പോലിസ് സംഘം

Published : 27th October 2016 | Posted By: SMR

കൊച്ചി : കൊച്ചിയില്‍ ഗുണ്ടകളെയും ഗുണ്ടാ പ്രവര്‍ത്തനങ്ങളെയും അമര്‍ച്ച ചെയ്യാന്‍ സിറ്റി ടാസ്‌ക് ഫോഴ്‌സ്(സിടിഎഫ്) എന്ന പ്രത്യേക പോലീസ് സംഘം രൂപീകരിച്ചു.— റിയല്‍ എസ്‌റ്റേറ്റ്, നിലം നികത്തല്‍, മയക്ക്മരുന്ന് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാണ് സിടിഎഫിന്റെ ലക്ഷ്യം.
ഇതിനായി ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയും കൂട്ടാളികളെയും നിരീക്ഷണത്തിലാക്കി. ഐജി എസ് ശ്രീജിത്, ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് സിടിഎഫ് പ്രവര്‍ത്തിക്കുക. ഗുണ്ടാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് സിടിഎഫില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൂടി പിന്തുണയോടെയാണ് സിടിഎഫിന്റെ പ്രവര്‍ത്തനം. ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് 9497980430  എന്ന നമ്പറില്‍ അറിയിക്കാം.
റിയല്‍ എസ്റ്റേറ്റ് മേഖല,നിലം നികത്തല്‍,മയക്ക് മരുന്ന് എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും വിവരം ലഭിച്ചാല്‍ മേല്‍ നല്‍കിയിരിക്കുന്ന നമ്പറില്‍ അറിയിക്കാം. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ പോലീസ് രഹ്യമായി സൂക്ഷിക്കും.ഗുണ്ടാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീണര്‍ എം പി ദിനേശ്— പറഞ്ഞു. ആദ്യഘട്ടം എറണാകുളം സിറ്റി പോലീസ് പരിധിയിലാണ് പവര്‍ത്തനം തുടങ്ങുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day