|    Dec 10 Sat, 2016 8:12 pm

ഗുണ്ടാനേതാവിനെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു

Published : 10th November 2016 | Posted By: SMR

ഇരിങ്ങാലക്കുട: നിരവധി വധശ്രമക്കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടാനേതാവിനെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. പുല്ലൂര്‍ ആനതുളി കുണ്ടില്‍ വീട്ടില്‍ മലീഞ്ഞി ദീപു എന്ന ദീപകിനെയാണ് എസ്‌ഐ വി പി ബിബീഷും സംഘവും കയ്പമംഗലം കുരിക്കുഴി ബീച്ചില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പോലിസ് സ്‌റ്റേഷനില്‍ മാത്രം 2 വധശ്രമക്കേസുകളും മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ഭീതിയുണ്ടാക്കുന്നതരത്തില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് 2 കേസുകളടക്കം 15 കേസുകളില്‍ പ്രതിയാണ് ദീപക് കുമാര്‍. അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക ശേഷം വിദഗ്ധമായി രക്ഷപ്പെട്ട് പോവുന്നതിന് പ്രത്യേക കഴിവുള്ളതിനാലാണ് മലിഞ്ഞി ദീപക് എന്ന പേരില്‍ ഇയാള്‍ അറിയപ്പെടുന്നതെന്ന് പോലിസ് പറഞ്ഞു. ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി സ്വന്തം വീട് പൂട്ടിയിട്ട് കയ്പമംഗലത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു. ഇരിങ്ങാലക്കുട ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളും വാഹനങ്ങളും പോലിസ് കണ്ടെടുത്തു. കേസിലെ മറ്റു പ്രതികളായ മുഞ്ഞലി ശ്രീജിത്തും നന്ദകുമാര്‍ എന്ന ആട് തോമയും നേരത്തെ പോലിസ് പിടിയിലായിരുന്നു. പ്രതിയെ പിടികൂടിയ ആ ന്റി ഗുണ്ടാ സ്‌ക്വാഡില്‍ ഉല്ലാസ് പൂന്തോട്ട, സിപിഒമാരായ വിഎന്‍ പശാന്ത്കുമാര്‍, അരുണ്‍ സൈമണ്‍, സിആര്‍ അരുണ്‍ , വൈശാഖ് എന്നിവരും ഉണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക