|    Dec 7 Wed, 2016 6:00 pm
FLASH NEWS

ഗുണ്ടകള്‍ക്കെതിരേ ശക്തമായ നടപടികളുമായി സിറ്റി പോലിസ്

Published : 27th October 2016 | Posted By: SMR

കൊച്ചി: സിറ്റിയില്‍ ഗുണ്ടകളെയും ഗുണ്ടാപ്രവര്‍ത്തനങ്ങളെയും അമര്‍ച്ച ചെയ്യുന്നതിനും സിറ്റി ടാസ്‌ക് ഫോഴ്‌സ്(സിടിഎഫ്) എന്ന പേരില്‍ പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചു. കൊച്ചി റേഞ്ച് ഐജി എസ് ശ്രീജിത്ത് ഐപിഎസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പോലിസ് ഡെപ്യൂട്ടി കമ്മീഷണര്‍ (എല്‍ ആന്റ് ഒ ട്രാഫിക്) ഡോ.അരുള്‍ ആര്‍ ബി കൃഷ്ണ ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രത്യേക ടീമില്‍ ഗുണ്ടാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള പരിചയസമ്പന്നരായ പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശക്തമായ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറ്റി ടാസ്‌ക് ഫോഴ്‌സ്(സിടിഎഫ്) നഗരത്തിലെ ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കര്‍ശനമായി അമര്‍ച്ച ചെയ്യുന്നതാണ്. ഇതിലേക്കായി ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നവരും ഇയാളുടെ കൂട്ടാളികളും ഇവരോട് ബന്ധപ്പെടുന്നവരുമെല്ലാം പോലിസിന്റെ കര്‍ശനമായ നിരീക്ഷണത്തിലാണ്. റിയല്‍ എസ്റ്റേറ്റ് മേഖല, നിലം നികത്തല്‍, മയക്കുമരുന്ന് എന്നിങ്ങനെയുള്ള വിവിധ മേഖലകളുമായി എല്ലാം ബന്ധപ്പെട്ട് ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ ലഭ്യമാവുന്നുവെങ്കില്‍ ആ വിവരം 9497980430 എന്ന നമ്പറില്‍ നടപടി സ്വീകരിക്കുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കുന്നതാണ്. ഗുണ്ടകള്‍ക്കെതിരായ അതിശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിലേക്കായി പൗരസമൂഹത്തിന്റെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും ഇത്തരം നടപടികള്‍ക്ക് ഉതകുന്ന വിവരങ്ങള്‍ സിറ്റി ടാസ്‌ക് ഫോഴ്‌സിന് കൈമാറണമെന്നും കൊച്ചി സിറ്റി പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day