|    Dec 11 Sun, 2016 7:20 pm
FLASH NEWS

ഗുജറാത്ത് കലാപം നാണക്കേടായെന്ന് ആര്‍എസ്എസ്

Published : 9th November 2016 | Posted By: Navas Ali kn

gj

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം നാണക്കാടായെന്നും അതു സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും ആര്‍എസ്എസ്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ആര്‍എസ്എസ് പുതിയ അഭിപ്രായം പ്രകടിപ്പിച്ചത്. ആഗ്രയില്‍ മുസ്‌ലിം വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു
ആര്‍എസ്എസ് നേതാക്കള്‍ ഇക്കാര്യം പറഞ്ഞത്. സംഘപരിവാരിനെ കുറിച്ചു മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ മാറ്റുന്നതിനായി ഈ മാസം മൂന്നിനാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ അധ്യാപകന്‍ പ്രഫ. മുഫ്തി സാഹിദ്, 2002ലെ കൂട്ടക്കൊല മുസ്്‌ലിംകള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഓര്‍മപ്പെടുത്തിയപ്പോഴാണ് അതു നാണക്കേടായെന്നും അതൊരിക്കലും സംഭവിച്ചുകൂടാന്‍ പാടില്ലാത്തതായിരുന്നുവെന്നും ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണഗോപാല്‍ ശര്‍മ പറഞ്ഞത്. മുത്വലാഖ്, ഏകസിവില്‍കോഡ്, തൊഴിലില്ലായ്മ എന്നിവയും വിഷയമായി. മുസ്്‌ലിംകള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവരൊരിക്കലും വിവേചനത്തിനിരയാവില്ലെന്നും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞതായി കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അലിഗഡ് മുന്‍ അധ്യാപകന്‍ പ്രഫ. മുഹമ്മദ് ഷാബിര്‍ പറഞ്ഞു.
ഗുജറാത്ത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇരുവിഭാഗത്തിനിടിയലും ചര്‍ച്ചകള്‍ ആവശ്യമാണെന്നും അഞ്ചുമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായും മുസ്്‌ലിംകളുടെ തെറ്റിദ്ധാരണകള്‍ തിരുത്തേണ്ടതുണ്ടെന്നും ആര്‍എസ്എസ് നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ്‌കുമാര്‍ പറഞ്ഞു. ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹൊസബല്ലേ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും സംസാരിച്ചു. വിവിധ യൂനിവേഴ്‌സിറ്റി അധ്യാപകരടക്കമുള്ള നിരവധി മുസ്‌ലിം ബുദ്ധിജീവികളും സാമൂഹിക പ്രവര്‍ത്തകരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,332 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക