|    Dec 3 Sat, 2016 10:05 am
FLASH NEWS

ഗീലാനിയുടെ മകന്‍ നയിം ഗീലാനി അറസ്റ്റില്‍

Published : 26th October 2016 | Posted By: SMR

ശ്രീനഗര്‍: ഹുര്‍രിയത്ത് നേതാവ് സെയ്ദ് അലിഷാ ഗീലാനിയുടെ മൂത്തമകന്‍ നയീം ഗീലാനിയെ ജമ്മുകശ്മീര്‍ പോലിസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ നയീം ശനിയാഴ്ച രാവിലെ പിതാവിനെ സന്ദര്‍ശിക്കാന്‍ ഹൈദര്‍പുരയിലെ വസതിയിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ശനിയാഴ്ച ഗീലാനി ടെലിഫോണിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വസതിയില്‍ പോലിസ് ജാമ്മറുകള്‍ സ്ഥാപിച്ചതിനാല്‍ പ്രസംഗം തടസ്സപ്പെട്ടിരുന്നു. അതിനു തൊട്ടുമുമ്പാണ് നയീം ഗീലാനിയെ പോലിസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ ഗീലാനിയുടെ ഇളയ മകനും ഷെറി കശ്മീര്‍ അഗ്രികള്‍ച്ചറല്‍ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസറുമായ നസീം ഗീലാനിയെയും പിതാവിനെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് പോലിസ് തടഞ്ഞിരുന്നു.  ജുലൈ എട്ടിനു ശേഷമാണ് ഗീലാനിയെയും മറ്റു സംഘടനാ നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, യാസിന്‍ മാലിക് തുടങ്ങിയവരെയും പോലിസ് വീട്ടുതടങ്കലിലാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day