|    Dec 10 Sat, 2016 2:46 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗാലക്‌സി നോട്ട് 7 സൗദിയില്‍ നിരോധിച്ചു

Published : 20th October 2016 | Posted By: SMR

ജിദ്ദ: ഗാലക്‌സി നോട്ട് 7 ഇനത്തില്‍ പെട്ട മൊബൈല്‍ ഫോണുകള്‍ക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തി. ഈ ഇനത്തില്‍ പെട്ട ഫോണുകളുടെ ഉപയോഗം നിര്‍ത്തിവയ്ക്കാനും ഫോണുകള്‍ കമ്പനി ഏജന്റുമാര്‍ക്ക് തിരികെനല്‍കി പണം ഈടാക്കാനും വാണിജ്യ നിക്ഷേപ മന്ത്രാലയം ഔ—ദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഉപഭോക്താക്കളോടാവശ്യപ്പെട്ടു.
രാജ്യത്ത് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ച സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് നിരോധനം.
സാംസങ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതായി സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്ന ഈജിപ്ത് പൗരന്‍ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ സൂക്ഷിച്ച ബാഗില്‍ നിന്ന് സ്‌ഫോടന ശബ്ദം ഉയരുകയും പുക വരുകയും ചെയ്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതായി കണ്ടെത്തുകയുമായിരുന്നുവെന്ന് ഈജിപ്ത് പൗരന്‍ മത്തവ അലി പരാതിയില്‍ വിശദീകരിച്ചു.
ആഭ്യന്തര വിപണിയില്‍ നിന്ന് ഗാലക്‌സി നോട്ട് 7 ഇനത്തില്‍ പെട്ട 6,186 ഫോണുകള്‍ പിന്‍വലിക്കാന്‍ മന്ത്രാലയം ഈയിടെ നിര്‍ദേശിച്ചിരുന്നു. വിമാനത്തില്‍ ഈ ഇനത്തില്‍ പെട്ട ഫോണ്‍ ഉപയോഗിക്കുന്നതിന് സൗദി എയര്‍ലൈന്‍സ് കഴിഞ്ഞ മാസം വിലക്കേര്‍പ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day