|    Dec 9 Fri, 2016 9:20 am
FLASH NEWS

ഗവിയിലേക്കുള്ള പ്രവേശന പാസ് ഓണ്‍ലൈനിലാവും ; കൂടുതല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ കടത്തിവിടാന്‍ മന്ത്രിയുടെ നിര്‍ദേശം

Published : 6th November 2016 | Posted By: SMR

ചിറ്റാര്‍: ഗവിയിലേക്ക് കൂടുതല്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ കടത്തിവിടാന്‍ മന്ത്രി കെ രാജു വനംവകുപ്പിന് നിര്‍ദേശം നല്‍കി. സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലേഖാ സുരേഷ്, വൈസ് പ്രസിഡന്റ് ജി നന്ദകുമാര്‍ എന്നിവരടങ്ങുന്ന സംഘം രാജു ഏബ്രഹാം എംഎല്‍എയുടെ നേതൃത്വത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. സാധാരണദിവസങ്ങളില്‍ നിലവില്‍ കടത്തിവിടുന്ന 10 വാഹനങ്ങള്‍ക്ക് പകരം 30 വാഹനങ്ങള്‍ക്കും തിരക്കേറിയ അവധി ദിനങ്ങളില്‍ നിലവിലുള്ള 30 വാഹനങ്ങള്‍ക്ക് പകരം 50 വാഹനങ്ങള്‍ക്കും ഇനി മുതല്‍ പാസ് നല്‍കാന്‍ തീരുമാനിച്ചതായി നിവേദകസംഘം അറിയിച്ചു. പാസുകളുടെ 75 ശതമാനവും ഓണ്‍ലൈനായി നല്‍കാനാണ് തീരുമാനിച്ചത്. ഇതിനുള്ള സംവിധാനം വനംവകുപ്പിന്റെ ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസര്‍ ഏര്‍പ്പെടുത്തും. 25 ശതമാനം പാസുകള്‍ മാത്രമാണ് അതാതു ദിവസം ഗൂഡ്രിക്കല്‍ റേഞ്ച് ഓഫിസ് വഴി വിതരണം ചെയ്യുക. പാസ് ഓണ്‍ലൈനായി ലഭിക്കുന്നത് ദൂരെ സ്ഥലങ്ങളില്‍നിന്നും ഗവി കാണാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ഇതോടെ ദൂരെ സ്ഥലങ്ങളില്‍നിന്നും ഗവി കാണാന്‍ എത്തി പാസ് ലഭിക്കാതെ മടങ്ങുന്ന അവസ്ഥയ്ക്ക് പരിഹാരമാവുമെന്നും നിവേദകസംഘം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day