|    Dec 3 Sat, 2016 11:11 pm
FLASH NEWS

ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്എസ്എസ്: മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം നടന്നു

Published : 31st October 2016 | Posted By: SMR

തൃശൂര്‍: ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ കേരളത്തിലെ മാതൃകാ വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി മന്ത്രി അഡ്വ.വിഎസ് സുനില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരം പൂര്‍വ വിദ്യാര്‍ഥി സംഘടന തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം നടന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മോഡല്‍ ബോയ്‌സ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എഎസ് കൊച്ചനിയന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പ്രൊഫ ടി കൃഷ്ണകുമാറില്‍ നിന്ന് മാസ്റ്റര്‍ പ്ലാന്‍ മന്ത്രി ഏറ്റുവാങ്ങി. കൗണ്‍സിലര്‍ കെ മഹേഷ്, തഹസില്‍ദാര്‍ ഷേക്ക് അസ്ഹര്‍ ഹുസൈന്‍, അഡ്വ.ഷോബി ടി വര്‍ഗീസ്, ഡോ.ജോസ്‌ന റാഫേല്‍, ലൈജു, എം ആര്‍ ജയശ്രീ, ഇ ശശിധരന്‍, എ സി ജയലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. പ്രഫ. ടി കൃഷ്ണകുമാറിന്റെ മേല്‍നോട്ടത്തില്‍ ഗവണ്‍മെന്റ് എഞ്ചനിയറിങ് കോളജ് ആര്‍കിടെക്റ്റ് വിഭാഗം മേധാവി ഡോ.ജോസ്‌ന റാഫേല്‍ ആണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 15 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാകില്ലെന്നും സ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ഒഴിവാക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജും മഹാരാജ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടും നവീകരിക്കാന്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day