|    Dec 10 Sat, 2016 2:41 am
FLASH NEWS

ഗള്‍ഫ് മാര്‍ക്കറ്റില്‍ മൊബൈല്‍ ഫോണ്‍ മോഷണം

Published : 11th November 2016 | Posted By: SMR

തിരൂര്‍: തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ മൊബൈല്‍ കടയില്‍ മോഷണം.ബസ്സ്റ്റാന്റ് പരിസരത്തെ ന്യൂ റൂബി മൊബൈല്‍സില്‍ നിന്നാണ് വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ മോഷണം പോയത്.മോഷണത്തിന്റെ ദൃശ്യം കടയില്‍ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയില്‍ പതിഞ്ഞു. സംഭവത്തില്‍ മുത്തൂര്‍ സ്വദേശിയായ കടയുടമ പോലിസില്‍ പരാതി നല്‍കി.നവംബര്‍ മൂന്നിനാണ് സംഭവം നടന്നത്.ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം നാല് പേരടങ്ങുന്ന സംഘം മൊബൈല്‍ വാങ്ങാനെന്ന വ്യാജേന കടയില്‍ എത്തിയിരുന്നു.മൂന്ന് പേര്‍ കടയിലെ ജീവനക്കാരനുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ സംഘത്തിലെ ഒരാള്‍ മൊബൈല്‍ മോഷ്ടിക്കുകയായിരുന്നു.16 നും 20നും മധ്യേ പ്രായം തോന്നിക്കുന്ന ബാഗ് ധരിച്ച യുവാവാണ് മൊബൈല്‍ മോഷ്ടിച്ചത്. ഇവര്‍ വിദ്യാര്‍ഥികളാണെന്നും സംശയമുണ്ട്.പത്ത് മിനുട്ടിലധികം നേരം കടയ്ക്കു മുന്നില്‍ ചിലവഴിച്ച ശേഷം മൊബൈല്‍ മോഷ്ടിക്കുകയായിരുന്നു.സംഘത്തിലെ ഓരോരുത്തരായി കടയിലെത്തിയതും കൂടെയുള്ളവരുടെ സഹകരണത്തോടെ മോഷണം നടത്തുന്നതുമെല്ലാം സിസി ടിവി ദൃശ്യത്തില്‍ നിന്നും വ്യക്തമാണ്. 17,000 രൂപ വിലവരുന്ന ലെനോവോ കമ്പനിയുടെ മൊബൈലാണ് മോഷണം പോയത്.മൊബൈല്‍ കാണാതായതിനെ തുടര്‍ന്ന് ഉടമ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്.സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ സഹിതമാണ്  തിരൂര്‍ പോലിസില്‍ പരാതി നല്‍കി യ ത്.മോഷ്ടാക്കളെ തിരിച്ചറിഞ്ഞിട്ടില്ല.പോലിസ് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day