|    Dec 5 Mon, 2016 3:52 am

ഗള്‍ഫിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

Published : 2nd November 2016 | Posted By: SMR

കുമ്പള: ഗള്‍ഫിലേക്ക് പോവുകയായിരുന്ന യുവാവിന്റെ കൈയില്‍ ബേക്കറി സാധനങ്ങള്‍ എന്ന വ്യാജേന കഞ്ചാവ് പൊതി കൊടുത്തുവിട്ട രണ്ടുപേര്‍ അറസ്റ്റില്‍. ഉപ്പള ബപ്പായിതൊട്ടി സമീറ മന്‍സിലില്‍ എ ബി മുഹമ്മദ് അഷ്‌റഫ് എന്ന അസ്‌റു (29), ഉപ്പള മണിമുണ്ടയിലെ അന്‍വര്‍ അഹമ്മദ് എന്ന ഭായിജാന്‍ (56) എന്നിവരെയാണ് കുമ്പള പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നാണ് സംഭവം. കുമ്പളയിലെ ഒരു മൊബൈല്‍ കട ഉടമയുടെ കൈയില്‍ ഗള്‍ഫിലുള്ള ബന്ധുവിന് നല്‍കാന്‍ ബേക്കറി സാധനങ്ങള്‍ എന്ന വ്യാജേന കഞ്ചാവ് പൊതി നല്‍കുകയായിരുന്നു. പൊതിയുമായി ഗള്‍ഫിലേക്ക് പോകുന്ന സഹോദരിയുടെ മകന്റെ ചൗക്കി കമ്പാറിലെ വീട്ടിലെത്തി സാധനങ്ങള്‍ പാക്ക് ചെയ്യുന്നതിനിടെ സംശയം തോന്നി തുറന്ന് നോക്കിയപ്പോഴാണ് ബേക്കറിയില്‍ നിന്നും വാങ്ങിയ റസ്‌കിനിടയില്‍ 380 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day