|    Dec 10 Sat, 2016 12:25 pm

ഗര്‍ഭിണിയുടെ മരണം; ഡോക്ടറുടെ അനാസ്ഥയെന്ന്

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: കന്യാകുളങ്ങര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സ കിട്ടാതെ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉത്തരവാദിയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക നിരീക്ഷണം.
ജില്ലാ മെഡിക്കല്‍ ഓഫിസറും എസ്എടി സൂപ്രണ്ടും ഒരു മാസത്തിനകം സംഭവത്തെക്കുറിച്ച് അനേ്വഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 22 നായിരുന്നു സംഭവം. ചെമ്പൂര്‍ പരുത്തൂര്‍ സുനിഭവനില്‍ സുമേഷിന്റെ ഭാര്യ നീതു(24) വാണു മരിച്ചത്. മരിച്ചശേഷമാണ് നീതുവിനെ എസ്എടി ആശുപത്രിയിലെത്തിച്ചതെന്ന് പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ആശുപത്രിയിലുള്ള ചികില്‍സാരേഖകള്‍ പരിശോധിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day