|    Dec 6 Tue, 2016 8:26 am
FLASH NEWS

ഗര്‍ഭിണിയും കുഞ്ഞും മരിക്കാനിടയായ സംഭവം ; സ്വകാര്യ പ്രാക്റ്റീസ് കേന്ദ്രത്തിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

Published : 24th October 2016 | Posted By: SMR

വെമ്പായം: കന്യാകുളങ്ങര ആശുപത്രിയില്‍ ഗര്‍ഭിണിയും കുഞ്ഞും മരിക്കാനിടയായ സംഭവം ഡോക്ടറുടെ ശ്രദ്ധക്കുറവാണെന്ന് ആരോപിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആരോപണ വിധേയയായ ഡോക്്ടര്‍ ശാന്തിയുടെ സ്വകാര്യ പ്രാക്റ്റീസ് കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി. കന്യാകുളങ്ങര ജങ്ഷനില്‍ നിന്നു പ്രകടനമായാണ് എത്തിയത്. കന്യാകുളങ്ങര വാര്‍ഡ് മെമ്പര്‍ ഇര്‍ഷാദ് കന്യാകുളങ്ങര, എസ്ഡിപിഐ നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗങ്ങളായ സലീം വെമ്പായം, എ എം അന്‍സര്‍, അഷീബ്, അജീം, വാഹിദ്, സൈഫുദ്ദീന്‍ വലിയവിള നേതൃത്വം നല്‍കി. ഇന്നലെ എസ്ഡിപിഐ കന്യാകുളങ്ങര ആശുപത്രിയിലെത്തിയ ജില്ലാ മെഡിക്കല്‍ ഓഫിസറെ ഉപരോധിക്കുകയും തുടര്‍ന്ന് ഡോക്ടര്‍ ശാന്തിയെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day