|    Dec 3 Sat, 2016 7:54 am
FLASH NEWS

ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിശോധനാ പദ്ധതി വരുന്നു

Published : 9th November 2016 | Posted By: SMR

പത്തനംതിട്ട: മാതൃ-ശിശുമരണങ്ങള്‍ ഒഴിവാക്കാനായി ഗര്‍ഭിണികള്‍ക്ക് സൗജന്യ പരിശോധനാ സംവിധാനവുമായി പ്രധാനമന്ത്രി സുരക്ഷിത മാതൃത്വ അഭിയാന്‍ ആരംഭിക്കുന്നു. എല്ലാ മാസവും ഒമ്പതിന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ ഗര്‍ഭിണികള്‍ക്കായി വിവിധ പരിശോധനകള്‍ (രജിസ്‌ട്രേഷന്‍, ഒപി പരിശോധന, ലാബ് , കൗണ്‍സലിങ്, സ്‌കാനിങ്) സൗജന്യമായി നല്‍കും. വിദഗ്ധ ചികില്‍സയും പരിചരണവും ആവശ്യമുള്ളവരെ കൂടുതല്‍ സൗകര്യമുള്ള സ്ഥാപനങ്ങളിലേക്ക് റഫര്‍ ചെയ്യും. ഗൈനക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, ജെപിഎച്ച്.മാര്‍, കൗണ്‍സിലര്‍ എന്നിവരടങ്ങിയ സംഘമാണ് സേവനം നല്‍കുന്നത്. സുരക്ഷിത മാതൃത്വം, ഭക്ഷണപോഷണ കാര്യങ്ങള്‍, വ്യായാമം, കുഞ്ഞിന്റെ പരിപാലനം, മുലയൂട്ടല്‍, കുട്ടികള്‍ തമ്മിലുള്ള ഇടവേള തുടങ്ങിയ കാര്യങ്ങളില്‍ ക്ലിനിക്കില്‍ നിന്ന് ആരോഗ്യ വിദ്യാഭ്യാസവും കൗണ്‍സലിങും നല്‍കും. ഗ്രാമ, ട്രൈബല്‍, വിദൂര പ്രദേശങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികില്‍സയും പരിരക്ഷയും ഉറപ്പാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗര്‍ഭിണികള്‍ക്ക് സേവനം നല്‍കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ ഗൈനക്കോളജിസ്റ്റുമാര്‍ക്ക് 5616115 എന്ന നമ്പരിലേക്ക് ജങടങഅ<ടജഅഇഋ>ചഅങഋ സന്ദേശം അയച്ച് രജിസ്റ്റര്‍ ചെയ്യാം. പത്തനംതിട്ട ജില്ലയില്‍ കോന്നി താലൂക്ക് ആശുപത്രി, നാറാണംമൂഴി പിഎച്ച്‌സി, റാന്നി-പെരുനാട് സിഎച്ച്‌സി എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിക്കുന്നത്. റാന്നി-പെരുനാട് സിഎച്ച്‌സിയില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് നടക്കുമെന്ന് ഡിഎംഒ ഡോ. എം എ സോഫിയാബാനു  അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day