|    Dec 9 Fri, 2016 1:12 pm

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം; വെബ്‌സൈറ്റ് പരസ്യങ്ങള്‍ നീക്കണം: സുപ്രിംകോടതി

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്താമെന്ന വാഗ്ദാനമടങ്ങുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ വെബ്‌സൈറ്റുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഗൂഗ്ള്‍, യാഹു, മൈക്രോസോഫ്റ്റ് എന്നീ സൈറ്റുകളോടാണ് ഇത്തരം പരസ്യങ്ങള്‍ 36 മണിക്കൂറിനുള്ളില്‍ പിന്‍വലിക്കണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടത്. രാജ്യത്ത് സ്ത്രീ പുരുഷ അനുപാതം കുറഞ്ഞുവരികയാണെന്നും നിയമം ലംഘിച്ച് വെബ്‌സൈറ്റുകള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം അറിയാമെന്ന പരസ്യവും മറ്റു വിവരങ്ങളും സംപ്രേഷണം ചെയ്യുന്നുണ്ടന്ന് ആരോപിച്ച് ബാബു മാത്യു ജോര്‍ജ് അഭിഭാഷകന്‍ സഞ്ജയ് പരീഖ് മുഖേനയാണ് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വെബ്‌സൈറ്റുകളെ നിരീക്ഷിക്കാന്‍ നോഡല്‍ ഏജന്‍സിയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി. നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വിവരം നോഡല്‍ ഏജന്‍സിയെ അറിയിക്കണമെന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് കോടതി അടുത്തവര്‍ഷം ഫെബ്രുവരി 17ലേക്ക് മാറ്റിവച്ചു. ഈ വിഷയത്തില്‍ സുപ്രിംകോടതി നേരത്തേ ഇറക്കിയ ഉത്തരവനുസരിച്ച് തങ്ങള്‍ പരസ്യങ്ങള്‍ തടഞ്ഞിട്ടുണ്ടെന്നാണ് വെബ്‌സൈറ്റുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day