|    Dec 4 Sun, 2016 1:39 pm

ഗദ്ദിക 2016 നാടന്‍ കലാമേള: സബ് കമ്മിറ്റി സ്വാഗതസംഘം യോഗം അഞ്ചിന്

Published : 28th November 2016 | Posted By: SMR

പാലക്കാട്: പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ത്താഡ്‌സിന്റെയും  ആഭിമുഖ്യത്തില്‍ ഡിസംബറില്‍ ജില്ലയില്‍ നടത്തുന്ന ഗദ്ദിക 2016 നാടന്‍ കലാമേളയുമായി ബന്ധപ്പെട്ട സ്വാഗതസംഘത്തിന്റെയു ം സബ് കമ്മിറ്റികളുടേയും യോഗം ഡിസംബര്‍ അഞ്ചിന് ചേരും. വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈകീട്ട് രണ്ടിന് നടക്കുന്ന സബ്കമ്മിറ്റികളുടെ കമ്മിറ്റി യോഗത്തിലും മൂന്നിന് നടക്കുന്ന സ്വാഗതസംഘം എക്‌സിക്യൂട്ടീവ് യോഗത്തിലും ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സി കെ ചാമുണ്ണി അറിയിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ചുതാനന്ദനും പട്ടികജാതി-വര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മുഖ്യ രക്ഷാധികാരികളും ജില്ലയിലെ എംപി-എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളും പട്ടികജാതി-പട്ടിക വകുപ്പ് – കിര്‍ത്താഡ്‌സ് ഡയറക്ടര്‍മാര്‍ ജനറല്‍ കണ്‍വീനര്‍മാരും ജില്ലാ കലക്ടര്‍ കണ്‍വീനറുമാണ്. ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരേയും നഗരസഭാ ചെയര്‍പേഴ്‌സന്‍മാരേയും തിരഞ്ഞെടുത്ത ജില്ലാതല ഉദ്യോഗസ്ഥരേയും ഉള്‍പ്പെടുത്തി എക്‌സി. കമ്മിറ്റിയും രൂപവല്‍കരിച്ചിട്ടുണ്ട്. വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്‍മാന്‍മാരായി 12 സബ് കമ്മിറ്റികളും കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍നായര്‍ ചെയര്‍മാനായി വൈജ്ഞാനിക-സാംസ്‌കാരിക സെമിനാര്‍ കമ്മിറ്റിയുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day