|    Dec 10 Sat, 2016 12:51 am
FLASH NEWS

ഖുറം പര്‍വേസിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി

Published : 26th November 2016 | Posted By: SMR

ശ്രീനഗര്‍: മനുഷ്യാവകാശപ്രവര്‍ത്തകന്‍ ഖുറം പര്‍വേസിനെ പൊതുരക്ഷാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയ നടപടി ജമ്മുകശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്ന് ജസ്റ്റിസ് എം എച്ച് അത്താര്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഫാറൂഖ് അഹ്മദ് ലോണാണ് സപ്തംബര്‍ 19ന് പര്‍വേസിനെ കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവിട്ടിരുന്നത്. ഉത്തരവ് സംബന്ധിച്ച എല്ലാ രേഖകളും അദ്ദേഹത്തിന് അധികൃതര്‍ നല്‍കിയില്ലെന്നു കോടതി നിരീക്ഷിച്ചു. ഇക്കാരണത്താല്‍ പര്‍വേസിന് ഉത്തരവിനെ ഭരണഘടനാനുസൃതമായി ചോദ്യംചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ജനങ്ങളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചുവെന്നാരോപിച്ച് സപ്തംബര്‍ 16നാണ് പര്‍വേസിനെ അറസ്റ്റ് ചെയ്തത്.  പരാതിയില്‍ പര്‍വേസിന്റെ മാതാപിതാക്കളുടെ പേര്‍ തെറ്റായി ചേര്‍ന്നതിനു പോലിസിനെ ജഡ്ജി രൂക്ഷമായി വിമര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day