|    Dec 5 Mon, 2016 10:04 pm
FLASH NEWS

ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂള്‍ സംസ്ഥാന സംഗമം ആലപ്പുഴയില്‍

Published : 11th November 2016 | Posted By: SMR

ആലപ്പുഴ: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) യുവജന വിഭാഗമായ ഐഎസ്എം സംസ്ഥാന സമിതിക്കു കീഴില്‍ ഖുര്‍ആന്‍ ഹദീസ് ലേണിങ് സ്‌കൂള്‍ സംസ്ഥാന സംഗമം നാളെ മുതല്‍ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകീട്ട് നാലിന് ഓള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് നേതാവ് മൗലാന വക്കീല്‍ പര്‍വേസ് അഹ്മദ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം കേരള ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. പി സി ജോര്‍ജ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും.
രണ്ടുദിവസത്തെ സംഗമത്തില്‍ 15,000 പഠിതാക്കള്‍ പങ്കെടുക്കും. ഉദ്ഘാടനസമ്മേളനം, ഖുര്‍ആന്‍ സമ്മേളനം, ചരിത്രസമ്മേളനം, ഹദീസ് സമ്മേളനം, വനിതാ സമ്മേളനം, ബൗദ്ധിക സംവാദം, പൊതുസമ്മേളനം തുടങ്ങിയ സെക്ഷനുകളിലായി മത- സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
13ന് രാവിലെ നടക്കുന്ന ഖുര്‍ആന്‍ ചരിത്രസമ്മേളനം കേരള പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു നടക്കുന്ന ഹദീസ് സമ്മേളനം കേരള ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന വനിതാ സമ്മേളനം ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day