|    Oct 27 Thu, 2016 2:25 pm
FLASH NEWS

ഖുത്തുബയ്ക്കിടെ വികാരഭരിതനായി മഅ്ദനി

Published : 8th July 2016 | Posted By: mi.ptk

KLM_madani_perunal_kuthuba_

ശാസ്താംകോട്ട: അന്‍വാര്‍ശ്ശേ രിയിലെ പെരുന്നാള്‍ പ്രഭാഷണത്തിനിടെ വികാരഭരിതനായി മഅ്ദനി. 15 വര്‍ഷത്തിലധികമായി താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിനിടെ നടത്തിയ പ്രഭാഷണത്തില്‍ മഅ്ദനി തുറന്നുപറഞ്ഞു. ഒമ്പതരവര്‍ഷം സേലത്തെ ജയിലില്‍ തടവിലിട്ടിട്ടും തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണസംഘത്തിനായില്ല. ബംഗളൂരു സ്‌ഫോടനക്കേസിലും താന്‍ നിരപരാധിയാണ്. ഖുര്‍ആനെ സാക്ഷിയാക്കി ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.ഒരുമാസക്കാലം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ അനുഗ്രഹം മറ്റുള്ളവര്‍ക്കുവേണ്ടി വിനിയോഗിക്കണമെന്ന് അബ്ദുന്നാസിര്‍ മഅ്ദനി വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ആഘോഷങ്ങള്‍ അതിരുവിടരുത്. ആര്‍ഭാടം ഇസ്‌ലാം അനുവദിക്കുന്നില്ല. നമ്മള്‍ ആഘോഷപൂര്‍വം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ സിറിയയുടെയും ഫലസ്തീനിന്റെയും സാമ്രാജ്യത്വശക്തികള്‍ തകര്‍ത്ത് ഛിന്നഭിന്നമാക്കിയ ഇറാഖിന്റെയുമൊക്കെ തെരുവോരങ്ങളില്‍ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി ലക്ഷങ്ങള്‍ അലയുന്നു. ഇന്ത്യയിലും ഇങ്ങ് കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പട്ടിണി കിടക്കുന്നവന്‍ ഹിന്ദുവെന്നോ ഇസ്്‌ലാമെന്നോ ക്രിസ്ത്യാനിയെന്നോയില്ല. ജാതിമതങ്ങളുമില്ല. എല്ലാവരും മനുഷ്യരാണ്. കരുണ്യം കൊട്ടാരങ്ങളിലോ കോടീശ്വരന്‍മാരിലോ മാത്രമുള്ളതല്ല. അത് എല്ലാവരിലും ഉണ്ടാവണം. ഭക്ഷണം വേണ്ടവന് ഭക്ഷണം നല്‍കണം, വസ്ത്രം വേണ്ടവന് വസ്ത്രം നല്‍കണം. സര്‍വശക്തന്റെ പരീക്ഷണങ്ങളില്‍ ക്ഷമിക്കാന്‍ കഴിയുന്നവനു മാത്രമേ ഇവിടെ നിലനില്‍പ്പുള്ളൂ. കേരളത്തില്‍ ജാതിമതവ്യത്യാസമില്ലാതെ ഏറ്റവും കൂടുതല്‍ മനുഷ്യസ്‌നേഹം ലഭിച്ച വ്യക്തി താനാണെന്നും മഅ്ദനി പറഞ്ഞു. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാനും തുടര്‍ന്ന് മഅ്ദനിയെ കാണാനും വന്‍തിരക്കായിരുന്നു അന്‍വാര്‍ശ്ശേരിയില്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അനാഥമക്കള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് മഅ്ദനി പെരുന്നാള്‍ ആഘോഷിച്ചത്. അഞ്ചുവര്‍ഷത്തിനു ശേഷമാണ് മഅ്ദനി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 382 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day