|    Dec 8 Thu, 2016 3:42 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ പ്രവാസികളുടെ കാരുണ്യം നുകര്‍ന്ന് സൈനുല്‍ അറബിയ നാട്ടിലെത്തി

Published : 24th October 2016 | Posted By: SMR

ദോഹ: മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ച്ചും വീട്ടുജോലിക ള്‍ ചെയ്തും ഖത്തറില്‍ ദുരിത ജീവിതം നയിച്ച തഞ്ചാവൂര്‍ സ്വദേശി സൈനുല്‍ അറബിയ ഒടുവില്‍ നാടണഞ്ഞു. സങ്കട കാലത്തിനൊടുവില്‍ ഖത്തറിലെ സുമനസ്സുകളുടെ കാരു ണ്യം ആവോളം അനുഭവിച്ചാണ് അവര്‍ വെള്ളിയാഴ്ച രാത്രി ശ്രീലങ്കന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്കു പറന്നത്.
പൊതു മാപ്പില്‍ നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട രേഖകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തി നല്‍കിയ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തകര്‍ അവരെ യാത്ര അയക്കാനെത്തിയിരു ന്നു. പുലര്‍ച്ചെ 5.30ന് ത്രിച്ചി വിമാനത്താവളത്തില്‍ ഇറ ങ്ങിയ അവരെ സ്വീകരിക്കാന്‍ എസ്ഡി പിഐ ത്രിച്ചി ജില്ലാ വൈസ് പ്രസിഡന്റ് ഗനി, സെക്രട്ടറി ഹസന്‍ ഇമാം എന്നിവരുടെ നേതൃത്വത്തില്‍ എസ് ഡിപിഐ പ്രവര്‍ത്തകരും സൈനുല്‍ അറബിയയുടെ ബന്ധുക്കളും എത്തി.
വിവാഹ പ്രായമെത്തിയ പെണ്‍മക്കളും രോഗിയായ ഉമ്മയും ഇടിഞ്ഞു പൊളിഞ്ഞ വീടുമാണ് ഇത്രയും കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ സൈനുല്‍ അറബിയ ബാക്കിയാക്കിയത്. ഇവരുടെ വീട് നിര്‍മാണത്തിനും സ്വയം തൊഴിലിനും ആവശ്യമായ സഹായം കണ്ടെത്തുന്നതിന് ജോയിന്റ് എക്കൗണ്ട് തുടങ്ങിയിട്ടുണ്ടെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രസിഡന്റ് സലാം കുന്നുമ്മല്‍ അറിയിച്ചു. സൈനുല്‍ അറബിയയുടെ പേരിലുള്ള 10 സെന്റ് സ്ഥലത്തിന് അകന്ന ബന്ധുക്കളില്‍പ്പെട്ട ചില ര്‍ അവകാശമുന്നയിച്ച് പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്.
പ്രാദേശിക എസ്ഡിപിഐ പ്രവര്‍ത്തകരുടെ സഹായത്തോടെ അതിനു പരിഹാരം കണ്ടെത്താന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ക്വാളിറ്റി ഇന്റര്‍നാഷനല്‍ ഗ്രൂപ്പാണ് സൈനുല്‍ അറബിയക്ക് നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട ടിക്കറ്റ് നല്‍കിയത്. വീട് നിര്‍മാണത്തിനും മറ്റും സഹായിക്കാന്‍ സന്നദ്ധരായി ഖത്തറിലെ ചില വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.
സോഷ്യല്‍ ഫോറം ഹെ ല്‍പ് ഡസ്‌കിന്റെ സേവനത്തിന് 70516482 എന്ന നമ്പറിലും വനിതകള്‍ക്ക് 33688941 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് സലാം കുന്നുമ്മല്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day