|    Dec 7 Wed, 2016 7:52 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഖത്തര്‍ ജനസംഖ്യ ആദ്യമായി 26 ലക്ഷം കവിഞ്ഞു

Published : 3rd November 2016 | Posted By: SMR

ദോഹ: ഖത്തറിലെ ജനസംഖ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. കഴിഞ്ഞ മാസത്തെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം  2,611,522 ആണ് രാജ്യത്തെ ജനസംഖ്യ. ആദ്യമായാണ് രാജ്യത്തെ ജനസംഖ്യ 26 ലക്ഷം കടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് 8 ശതമാനം(രണ്ട് ലക്ഷത്തോളം പേര്‍) ആണ് വര്‍ധന. എന്നാല്‍, വിവിധ നിര്‍മാണ പദ്ധതികള്‍ അന്തിമ ഘട്ടത്തിലെത്തുന്നതിനാല്‍ അടുത്ത വര്‍ഷം മധ്യത്തോടെ ജനസംഖ്യ കുറഞ്ഞു തുടങ്ങുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
രാജ്യത്തിന്റെ ജനസംഖ്യാ നയം പുനപരിശോധിക്കാനുള്ള പദ്ധതികള്‍ ഒരുങ്ങിയിട്ടുണ്ടെന്ന് വികസന-ആസൂത്രണ-സ്ഥിതിവിവരക്കണക്ക് മന്ത്രാലയം ഈയാഴ്ച വ്യക്തമാക്കിയിരുന്നു. സ്വദേശികളുടെ എണ്ണം വളരെ കുറവാണെന്നതിനാല്‍ രാജ്യത്തെ തൊഴില്‍ ശക്തിയില്‍ ഭൂരിഭാഗവും വിദേശത്തു നിന്നെത്തുന്നവരാണ്. ഇത് രാജ്യത്തെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എണ്ണവില ഇടിയുന്നതിന് മുമ്പ് ഈ സമ്മര്‍ദ്ദത്തെ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍, ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രശ്‌നം സങ്കീര്‍ണമാക്കുന്നുണ്ട്.
അതുകൊണ്ട് അടുത്ത അഞ്ച് വര്‍ഷം സ്വദേശിവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിലും പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധയൂന്നും. വിവിധ ജോലികളിലുള്ള  വ്യത്യസ്ത രാജ്യക്കാരുടെ സമതുലിതത്വം ഉറപ്പാക്കുന്നതിനും അനാവശ്യ പോസ്റ്റുകള്‍ ഒഴിവാക്കുന്നതിനും കൂടുതല്‍ നടപടികള്‍ വേണ്ടതുണ്ടെന്ന് പെര്‍മനന്റ് പോപുലേഷന്‍ കമ്മിറ്റി അംഗം ക്യാപ്റ്റന്‍ അബ്ദുല്ല അല്‍മുഹന്നദിയെ ഉദ്ധരിച്ച് ദി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 106 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day