|    Dec 4 Sun, 2016 11:48 pm
FLASH NEWS

ക്ഷേമനിധി സഹായം ലഭിച്ചില്ല; കര്‍ഷകത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍

Published : 21st November 2016 | Posted By: SMR

കണ്ണൂര്‍: വിവിധ ക്ഷേമനിധികളില്‍ അംഗങ്ങളായ കണ്ണൂര്‍ ജില്ലയിലെ 113000 ഓളം കര്‍ഷകതൊഴിലാളികളില്‍ പലര്‍ക്കും സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിച്ചിട്ടില്ലെന്നു പരാതി. 60 വയസ് പൂര്‍ത്തിയായി വിരമിച്ചവര്‍ക്കുള്ള അതിവര്‍ഷാനുകൂല്യത്തിനായി കാത്തിരിക്കുകയാണ് 26 500 അപേക്ഷകര്‍. ഇതുവരെ തീര്‍പ്പുകല്‍പ്പിച്ചത് 2010 മാര്‍ച്ച് വരെയുള്ള അപേക്ഷകളില്‍ മാത്രം. അതിവര്‍ഷാനുകൂല്യം ആശ്രിതര്‍ കൈപ്പറ്റേണ്ട അവസ്ഥ. തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കാന്‍ ക്ഷേമനിധി ഏര്‍പ്പെടുത്തിയ വിദ്യഭ്യാസാനുകൂല്യം ഉള്‍പ്പെടെ ലഭിക്കുന്നില്ല. വിവാഹധന സഹായം 30.06.2010ന് ശേഷം അനുവദിച്ചിട്ടില്ല. പ്രസവാനുകൂല്യ ഇനത്തില്‍ വന്‍സംഖ്യ കേന്ദ്രസര്‍ക്കാര്‍ ഫണ്ടായിട്ടും നല്‍കാനും സാധിക്കുന്നില്ല. എല്ലാ വര്‍ഷവും കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിയിരുന്ന വിദ്യാഭ്യാസ ആനുകൂല്യം ഈ വര്‍ഷം നല്‍കിയിട്ടില്ല. ഫണ്ടിനു വേണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും തങ്ങള്‍ നിസ്സഹായരാണെന്നുമാണ് ക്ഷേമനിധി ഉദ്യോഗസ്ഥരുടെ മറുപടി. 113000 അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനം നടത്തേണ്ട ജില്ലാ ഓഫിസില്‍ ആവശ്യമായ സംവിധാനമോ ജീവനക്കാരോ ഇല്ല. ക്ഷേമനിധി വെല്‍ഫയര്‍ഫണ്ട് ഓഫിസര്‍ ഡെപ്യൂട്ടേഷനിലുള്ള രണ്ടു ജില്ലയുടെ ചുമതല വഹിക്കുന്ന സാഹചര്യമാണ്. ഇത്തരം അവസ്ഥയ്‌ക്കെതിരേ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് എന്‍ പി ശ്രീധരന്‍ പറഞ്ഞു. കര്‍ഷക തൊഴിലാളികള്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ പെന്‍ഷന്‍ അനുവദിച്ചില്ലെന്ന് മാത്രമല്ല, മറ്റു സാമൂഹികക്ഷേമ പെന്‍ഷന്‍ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day