|    Dec 8 Thu, 2016 3:17 pm
FLASH NEWS

ക്ഷേമനിധി പെന്‍ഷന്‍ വിതരണം കുറ്റമറ്റതാക്കാന്‍ വിവരശേഖരം ഏകോപിപ്പിക്കുന്നു

Published : 9th November 2016 | Posted By: SMR

തിരുവനന്തപുരം: സര്‍ക്കാരിന്റെ ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം വേഗത്തിലും കുറ്റമറ്റതുമാക്കാന്‍ മുഴുവന്‍ പെന്‍ഷന്‍കാരുടെയും വിവരശേഖരം രണ്ടാഴ്ചയ്ക്കകം കംപ്യൂട്ടറധിഷ്ഠിതമായി ഏകീകരിക്കുന്നു. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളയ മുഴുവന്‍പേരും രണ്ടാഴ്ചയ്ക്കകം ആധാര്‍ നമ്പരുകള്‍ അതതു ക്ഷേമനിധി ബോര്‍ഡുകള്‍ക്കു നല്‍കണം.
ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരശേഖരം 22നകം ക്ഷേമനിധി ബോര്‍ഡുകള്‍ തദ്ദേശ ഭരണവകുപ്പിന്റെ ഡിബിറ്റി സെല്ലിനു കൈമാറണം. ഇതും അനുബന്ധപ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കിയാലേ പെന്‍ഷന്‍ വിതരണം ആരംഭിക്കൂ. ഈ പ്രവര്‍ത്തനം പൂര്‍ണമായാല്‍ സംസ്ഥാനത്തെ 60 വയസ്സു കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്ന് ക്ഷേമനിധി ബോര്‍ഡ് അധ്യക്ഷന്‍മാരുടെയും മുഖ്യ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു. മുഴുവന്‍ പേരെയും സാമൂഹിക സുരക്ഷാവലയില്‍ കൊണ്ടുവരുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍, ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, സ്‌പെഷ്യല്‍ സെക്രട്ടറി ഇ കെ പ്രകാശ് പങ്കെടുത്തു. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടാല്‍ വിവിധ തൊഴില്‍ മേഖലകളില്‍ വിരമിക്കല്‍ പെന്‍ഷനുകളും ആരംഭിക്കാനാവുമെന്ന് ധനമന്ത്രി യോഗത്തെ അറിയിച്ചു. പെന്‍ഷനുകള്‍ കൊല്ലംതോറും 100 രൂപവീതം കൂട്ടുമെന്നും ധനമന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day