|    Dec 11 Sun, 2016 7:44 am

ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണവും പണവും കവര്‍ന്നു

Published : 22nd October 2016 | Posted By: SMR

മുക്കം: കൂടരഞ്ഞി കോലോത്തുംകടവ് പോര്‍ക്കലി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നു. ക്ഷേത്രത്തിന്റെ ഓഫിസില്‍ സൂക്ഷിച്ചിരുന്ന ഒന്നര പവന്‍ സ്വര്‍ണ്ണവും 50000 രൂപയും നഷ്ടപെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ വാതില്‍ തുറന്ന് അകത്ത് കടന്ന മോഷ്ടാവ് ക്ഷേത്രത്തിന് പുറക് വശത്ത് സൂക്ഷിച്ച പിക്കാസ് ഉപയോഗിച്ച് പൂട്ട് പൊളിച്ചാണ് ഓഫിസില്‍ കടന്നത്. ഓഫിസിലെ ലോക്കറിന്റെ പൂട്ടുപൊളിച്ച് സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ഓഫിസ് സ്റ്റാഫ് റീനയാണ് വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടന്‍ ക്ഷേത്രം ഭാരവാഹികളേയും പോലിസിനെയും വിവരമറിയിക്കുകയായിരുന്നു. തിരുവമ്പാടി പോലിസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി. വാഴാഴ്ച രാത്രി ആറാം ബ്ലോക്കിലെ ഒരു കടയിലും മോഷണം നടന്നിരുന്നു. ഇവിടെ നിന്ന് മോഷണം പോയ സിഗരറ്റ് ഉള്‍പ്പെടെയുളള സാധനങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് പോലിസിന് കിട്ടിയിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പും ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക