|    Dec 2 Fri, 2016 11:28 pm
FLASH NEWS

ക്ഷേത്രത്തില്‍ മോഷണം; പ്രതിക്ക് ആറുവര്‍ഷം കഠിനതടവും പിഴയും

Published : 26th November 2016 | Posted By: SMR

മലമ്പുഴ: അകത്തേത്തറ ചേപ്പിലമുറി ദുര്‍ഗാദേവി ക്ഷേത്ര വിഗ്രഹത്തിലെ ചാര്‍ത്തിയിരുന്ന മാലകള്‍ മോഷ്ടിച്ചതിന് തിരുവനന്തപുരം വര്‍ക്കല പനയറ ഭജനമഠം കമല്‍ ജയരഞ്ജന്‍ എന്ന സുരേഷ്‌കുമാറിന് ( 55) വിവിധ വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം കഠിനതടവിനും 4000 രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കഠിനതടവ് അനുഭവിക്കണം. പാലക്കാട് ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ്(മൂന്ന്) എം സുഹൈബാണ് ശിക്ഷ  വി ധിച്ചത്.  2015 ജനുവരി 15ന് രാവിലെ 5.15ന് പ്രതിയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും പാലഭിഷേകം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ പൂജാരിയെ സമീപിച്ചു. ഉപദൈവങ്ങള്‍ക്ക് അഭിഷേക പൂജയ്ക്ക് പൂജാരി പോയ സമയത്താണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ സഹായത്തോടെ ശ്രീകോവിലിലെ ദേവീ വിഗ്രഹത്തില്‍ നിന്ന് കാശിമാല, ഇളക്കത്താലി ലോക്കറ്റോടുകൂടിയ മാലകള്‍ തുടങ്ങി പത്തരപവനടക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം തൃശ്ശൂരില്‍ നിന്ന് പിടിയിലായ പ്രതിയില്‍ നിന്നും മൂന്ന് സ്വര്‍ണലോക്കറ്റുകളും 26,020 രൂപയും കണ്ടെടുത്തിരുന്നു. പ്രതിയുടെ കുറ്റസമ്മതപ്രകാരം തൃശ്ശൂരിലെ ഒരു ജ്വല്ലറിയില്‍ നിന്നും ഉരുക്കി കട്ടിയായ നിലയില്‍ മറ്റ് ആഭരണങ്ങളും തൃശ്ശൂര്‍ ഈസ്റ്റ് പോലിസ് കണ്ടെടുത്തു. പോലിസ്  കോടതിയില്‍ ഹാജരാക്കിയ സ്വര്‍ണ കട്ടികളും താലികളും ക്ഷേത്രത്തിന് കൈമാറാന്‍ കോടതി ഉത്തരവിട്ടു. ഹേമാംബിക നഗര്‍ പോലിസ് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ പി പ്രേംനാഥ് ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day