|    Dec 6 Tue, 2016 5:34 pm
FLASH NEWS

ക്ഷേത്രത്തിനുള്ളില്‍ സാമൂഹികവിരുദ്ധര്‍ മാംസം വിതറിയെന്ന് പരാതി

Published : 7th November 2016 | Posted By: SMR

തലപ്പുഴ: സാമൂഹികവിരുദ്ധര്‍ ക്ഷേത്രത്തിനുള്ളില്‍ മാംസ കഷ്ണങ്ങള്‍ വിതറിയതായി പരാതി. ചിറക്കര വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് മാംസ കഷ്ണങ്ങള്‍ വിതറിയ നിലയില്‍ കണ്ടത്. ഇന്നലെ  രാവിലെ 6.30 ന് പൂജയ്ക്കായി എത്തിയ ശാന്തിക്കാരനും, സെക്രട്ടറിയുമാണ് കല്‍വിളക്കിന് ചുറ്റും മാംസ കഷ്ണങ്ങള്‍ കണ്ടതെന്ന് പരാതിയില്‍ പറയുന്നു. ചുറ്റുമതിലും, ഗേറ്റും ഉള്ള ക്ഷേത്രമാണിത്.
അതു കൊണ്ട് തന്നെ നായ്ക്കളോ മറ്റ് ജന്തുക്കളോ അകത്ത് കടക്കാന്‍ സാധ്യതയില്ല. മതസ്പര്‍ധയുണ്ടാക്കാന്‍ ചിലര്‍ മനപൂര്‍വം ചെയ്തതാണെന്നാണ് പോലിസിന്റെ നിഗമനം. ആരോഗ്യ വകുപ്പ് ഉദദേ്യാഗസ്ഥരെത്തി മാംസ കഷണങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ശേഖരിച്ചു. എഎസ്പി ജി ജയദേവ്, സിഐ ടി എന്‍ സജീവ് സ്ഥലം സന്ദര്‍ശിച്ചു. തലപ്പുഴ പോലിസ് കേസെടുത്ത്  അന്വേഷണം  തുടങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day