|    Dec 6 Tue, 2016 6:21 am
FLASH NEWS

ക്ഷമ ദൗര്‍ബല്യമായി ഇന്ത്യ കാണരുതെന്ന് വിരമിച്ച പാക് സൈനികമേധാവി

Published : 30th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: വിടവാങ്ങല്‍ പ്രസംഗത്തില്‍ ഇന്ത്യക്ക് പാക് സൈനികമേധാവി റഹീല്‍ ഷെരീഫിന്റെ മുന്നറിയിപ്പ്. തങ്ങളുടെ ക്ഷമയെ ദൗര്‍ബല്യമായി കാണരുതെന്നായിരുന്നു റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തു നടന്ന അധികാര കൈമാറ്റച്ചടങ്ങിനിടെ ഷെരീഫിന്റെ പരാമര്‍ശം. മുന്‍ സൈനികമേധാവിമാരുടെയും പ്രവിശ്യാ മുഖ്യമന്ത്രിമാരുടെയും വിദേശ നയതന്ത്ര ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഇന്ത്യക്കെതിരായ ഷെരീഫിന്റെ മുന്നറിയിപ്പ്. മേഖലയിലെ ഇന്ത്യയുടെ നയങ്ങള്‍ക്കെതിരേ ഒത്തൊരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കശ്മീരില്‍ ഇന്ത്യ ഭീകരവാദം വളര്‍ത്തുകയാണെന്നും ഇന്ത്യയുടെ ആക്രമണസ്വഭാവം മേഖലയ്ക്കാകെ ഭീഷണിയാണെന്നും ഷെരീഫ് ആരോപിച്ചു. തങ്ങളുടെ ക്ഷമയെ ദൗര്‍ബല്യമാണെന്നു കരുതുന്നത് ഇന്ത്യക്ക് അപകടമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി. എല്ലാ സംവിധാനങ്ങളും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്തിനു പുരോഗതി കൈവരിക്കാനാവൂ.
തന്റെ കാലയളവില്‍ ഏതു തീരുമാനവും രാജ്യതാല്‍പര്യത്തിന് അനുസരിച്ചാണ് എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മേഖലയുടെ സുരക്ഷയെ സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ സങ്കീര്‍ണമാണ്. അതിര്‍ത്തിയില്‍ ഇന്ത്യയുടേത് അക്രമാസക്തമായ നിലപാടാണെന്നും ജനറല്‍ റഹീല്‍ ശെരീഫ് കുറ്റപ്പെടുത്തി.
ചടങ്ങില്‍ അടുത്ത സൈനികമേധാവിയായ ബജ്‌വയ്ക്ക് അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ദണ്ഡും ജനറല്‍ റഹീല്‍ കൈമാറി. ഇതോടെ പാകിസ്താന്റെ 16ാമത് സൈനികമേധാവിയായി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ അധികാരമേറ്റു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day