|    Dec 11 Sun, 2016 7:38 am

ക്ലോസറ്റില്‍ കാല് കുടുങ്ങിയ അഞ്ച് വയസുകാരിയെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

Published : 29th October 2016 | Posted By: SMR

പത്തനാപുരം: ബാത്ത് റൂമില്‍ തെന്നി വീണ് കാല് ക്ലോസറ്റില്‍ കുടുങ്ങിയ അഞ്ച് വയസുകാരിയെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. തലവൂര്‍ നടുത്തേരി സിയോണ്‍ വില്ലയില്‍  ഡെന്നി തോമസിന്റെ  മകള്‍  ഏയ്ഞ്ചല്‍ ആണ് ക്ലോസറ്റില്‍ കുടുങ്ങിയത്. വൈകീട്ട് അഞ്ചിനായിരുന്നു. സംഭവം. സ്‌കൂളില്‍ നിന്ന് വന്ന ശേഷം കുളിക്കുവാന്‍ കയറിയപ്പോഴായിരുന്നു തെന്നി കാല്‍ ബാത്ത് റൂമിലെ ക്ലോസറ്റില്‍ അകപ്പെട്ടത്. നിലവിളി കേട്ടെത്തിയ വീട്ടുകാര്‍ ആവണീശ്വരം ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ലീഡിങ് ഫയര്‍മാന്‍ ജയകുമാറിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘം ക്ലോസറ്റ് പൊട്ടിച്ച്  കുട്ടിയെ പരിക്കൊന്നും കൂടാതെ കുട്ടിയെ രക്ഷപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക