|    Dec 7 Wed, 2016 5:58 pm
FLASH NEWS

ക്ലോക്ലിയാര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയമാവുന്ന കുട്ടികള്‍ക്ക് ചികില്‍സ നല്‍കാന്‍ നടപടി

Published : 24th October 2016 | Posted By: SMR

തൃശൂര്‍: കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറിക്ക് വിധേയമാകുന്ന കുട്ടികള്‍ക്ക് ചികില്‍സാ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍. കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി കഴിഞ്ഞ കുട്ടികളുടേയും രക്ഷിതാക്കളുടേയും  കൂട്ടായ്മയും ബോധവല്‍ക്കരണവും പറവട്ടാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറിക്ക് ശേഷമുള്ള ഉപകരണങ്ങളുടെ  മെയിന്റനന്‍സിനുള്ള തുക സംബന്ധിച്ച കാര്യങ്ങള്‍ പരിഹരിക്കാന്‍ സോ ഷ്യല്‍ ജസ്റ്റിസ് വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന ആരോഗ്യ മന്ത്രി കെകെ ശൈലജയുമാ ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. ലക്ഷകണക്കിന് രൂപ വില വരുന്ന സര്‍ജറിക്ക് ശേഷം പിടിപ്പിക്കുന്ന ഉപകരണങ്ങളുടെ ചെറിയ സ്‌പെയര്‍പാര്‍ട്‌സിനു പോലും ആയിരക്കണക്കിനു രൂപ വിലവരും. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലധികമാണെന്നും മന്ത്രി പറഞ്ഞു. പറവട്ടാനി യുനൈറ്റഡ് ഓഡിറ്റോറിയത്തില്‍ നടന്ന തൃശൂര്‍  പാലക്കാട് ജില്ലാ സംയുക്ത കൂട്ടായ്മയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിമി ജെറി അധ്യക്ഷതവ ഹിച്ചു. നിപ്മര്‍  ജോയിന്റ് ഡയറക്ടര്‍ ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ഓഡിയോളജിസ്റ്റ് മോനിഷ, ശ്രീജ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ഡോ.ടിപി അഷറഫ് , ബിജു അവന്തിക, സലിം കുന്നംപുറത്ത് , ലത്തീഫ്, നവാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day