|    Dec 8 Thu, 2016 3:43 am
FLASH NEWS

ക്ലാസിക്കുകളുടെ ക്ലാസിക്ക് നാളെ

Published : 9th November 2016 | Posted By: SMR

ബെലോ ഹൊറിസോന്റെ: ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിലയിരുത്തപ്പെടുന്ന ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ പോരാട്ടം നാളെ. എന്നാല്‍ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് വ്യാഴാഴ്ച പുലര്‍ച്ചെ വരെ കാത്തിരിക്കേണ്ടിവരും. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 5.10നാണ് മല്‍സരം തുടങ്ങുന്നത്.ലോകകപ്പ് യോഗ്യതാറൗ ണ്ടിലാണ് ഈ ത്രില്ലര്‍.
നാളെ അര്‍ജന്റീനയ്ക്കതിരേ ബൂട്ടണിയുമ്പോള്‍ രണ്ടു വര്‍ഷം മുമ്പത്തെ ആ ദുരന്തം ബ്രസീലിനെ വേട്ടയാടാനിടയുണ്ട്. ലോകകപ്പിന്റെ സെമി ഫൈനലില്‍ ബ്രസീല്‍ 1-7ന് ജര്‍മനിക്കു മുന്നില്‍ നാണംകെട്ടത് ഇതേ സ്റ്റേഡിയത്തിലായിരുന്നു.
ഈ മുറിവുണക്കണമെങ്കില്‍ ബ്രസീലിന് ജയം തന്നെ ആവശ്യമാണ്. അത് ബദ്ധശത്രുക്കളായ അര്‍ജന്റീനയ്‌ക്കെതിരേ കൂടിയാവുമ്പോള്‍ ഇരട്ടിമധുരമാവും.
ലാറ്റിനമേരിക്കന്‍ പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാംസ്ഥാനത്താണ് ബ്രസീല്‍. 10 മല്‍സരങ്ങളില്‍ നിന്നു 21 പോയിന്റാണ് മഞ്ഞപ്പടയുടെ സമ്പാദ്യം. അതേസമയം, 16 പോയിന്റുള്ള അര്‍ജന്റീന ആറാമതാണ്. യോഗ്യത പ്രതീക്ഷ സജീവമാക്കണെങ്കില്‍ അവര്‍ക്കു ബ്രസീസിനെതിരേ ജയം അനിവാര്യമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day