|    Dec 4 Sun, 2016 1:41 pm

ക്ലസ്റ്റര്‍ യോഗം ബഹിഷ്‌കരണം വിജയകരമെന്ന് അധ്യാപകര്‍

Published : 6th November 2016 | Posted By: SMR

കല്‍പ്പറ്റ: വിദ്യാഭ്യാസ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ആറാം പ്രവൃത്തി ദിവസമായ ഇന്നലെ നടത്തിയ ക്ലസ്റ്റര്‍ പരിശീലന ബഹിഷ്‌കരണം വിജയകരമാണെന്നും അടിച്ചേല്‍പിക്കുന്ന വിദ്യാഭ്യാസ നയങ്ങള്‍ അവസാനിപ്പിക്കാനുള്ള താക്കീതാണിതെന്നും സംയുക്ത അധ്യാപക സമിതി ഭാരവാഹികളായ പി പി മുഹമ്മദ്, സുരേഷ് ബാബു വാളല്‍, നിസാര്‍ കമ്പ, പി എസ് ഗിരീഷ്‌കുമാര്‍ അറിയിച്ചു.  കെപിഎസ്ടിയു, കെഎസ്ടിയു, കെഎടിഎഫ്, ഡിപിഇടിഎ, കെഎസ്ടിഎഫ്, എഎച്ച്എസ്ടിഎ, കെഎച്ച്എസ്ടിയു, കെപിടിഎഫ്, എച്ച്എസ്എസ്ടിഎ, കെഎടിഎ എന്നീ അധ്യാപക സംഘടനകളാണ് ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ചത്. വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവശ്യപ്പെട്ട് നടത്തുന്ന സമരത്തില്‍ അധ്യാപകര്‍ പങ്കാളികളായതായും വികലമായ നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ അധ്യാപക ദ്രോഹനടപടികള്‍ അവസാനിപ്പിക്കണമെന്നും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ടിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ സമരങ്ങളുടെ ഭാഗമായാണ് ജില്ലയിലും അധ്യാപകര്‍ ക്ലസ്റ്റര്‍ ബഹിഷ്‌കരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day