|    Dec 9 Fri, 2016 10:55 pm
FLASH NEWS

ക്ലബ്ബില്‍ കയറി യുവാവിനെ ആക്രമിച്ചു

Published : 30th November 2016 | Posted By: SMR

വൈപ്പിന്‍: ക്ലബ്ബിലിരുന്ന് ചെസ് കളിക്കുകയായിരുന്ന യുവാവിനെ ഒരു സംഘമാളുകളെത്തി മര്‍ദ്ദിച്ച് അവശനാക്കി. സൗത്ത് പുതുവൈപ്പ് വാടക്കല്‍ അരുണിനാ(25)ണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച പകല്‍ രണ്ടരയോടെ സൗത്ത് പുതുവൈപ്പിലെ പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബിലാണ് സംഭവം. ക്ലബ്ബിലുണ്ടായിരുന്ന പ്രായമുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാരംസ് ബോര്‍ഡ് ഉള്‍പടെയുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങളും കസേരകളും നശിച്ചു. മര്‍ദ്ദനത്തിനിടയില്‍ പിടിച്ചുമാറ്റാന്‍ ചെന്നവരേയും സംഘം മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനായ യുവാവിനെ പോലിസ് എത്തിയാണ് എറണാകുളം ആശുപത്രിയിലെത്തിച്ചത്. മുന്‍ വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day