|    Dec 6 Tue, 2016 6:21 am
FLASH NEWS

ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത നിയമസഭയില്‍ അംഗങ്ങളെ അഭിസംബോധന ചെയ്യും

Published : 31st October 2016 | Posted By: SMR

കായംകുളം: കേരളപ്പിറവി ദിനത്തില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ നിയമസഭയില്‍ അംഗങ്ങളെ അഭിസംബോധന ചെയ്യുമെന്ന് മന്ത്രി മാത്യു റ്റി തോമസ്.കായംകുളം ശാലേം മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസോസ്റ്റം തിരുമേനിയുടെ ജന്മ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തില്‍ ഇത് ആദ്യ സംഭവമാണ്.കേരളത്തിലെ ജനങ്ങള്‍ ജാതിമത രാഷ്ട്രീയ ഭേദമന്യെ ബഹുമാനിക്കുന്നതിനാലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്ത്. എന്നും നേരിന്റേയും നന്മയുടേയും പക്ഷത്താണ് തിരുേമനി. രൂക്ഷമായ കുടിവെള്ള പ്രശ്‌നം ഭാവിയില്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തിരുമേനി ആവശ്യപ്പെട്ടിരുന്നു.സമൂഹത്തിലെ എല്ലാവരേയും ഗൗരവമായി കാണുന്ന ഇദ്ദേഹത്തിന്റെ നര്‍മം ചിന്തിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. റവ. ജേക്കബ് മാത്യു പുല്ലാട് അദ്ധ്യക്ഷത വഹിച്ചു.കെ സി വേണുഗോപാല്‍ എംപി,യു പ്രതിഭാഹരി എംഎല്‍എ,നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍,യു മുഹമ്മദ്,വി എസ് അജയന്‍,രമണി ദേവരാജന്‍,വികാരി ജനറല്‍ റവ.ടി കെ മാത്യു,റവ.സാമുവല്‍ വര്‍ഗ്ഗീസ്,ഫാ.അലക്‌സാണ്ടര്‍ വട്ടക്കാട്,തോമസ് പി വര്‍ഗ്ഗീസ്,ഉമ്മന്‍ തോമസ്,രാജന്‍ വര്‍ഗ്ഗീസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day