|    Dec 8 Thu, 2016 9:30 pm
FLASH NEWS

ക്യാഷ്‌ലെസ് ഇക്കോണമി; മോദിയെ പരിഹസിച്ച് മന്ത്രി തോമസ് ഐസക്

Published : 29th November 2016 | Posted By: Navas Ali kn

issac

നോട്ട് പിന്‍ലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാതെ നട്ടംതിരിയുന്ന കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുമ്മനം രാജശേഖരനും സംഘവും മലയാളികളെ ഡിജിറ്റല്‍ ബാങ്കിങ് പഠിപ്പിക്കാന്‍ ഒരുങ്ങുന്നു. ഗൃഹപാഠം ചെയ്യാതെ നോട്ടുകള്‍ റദ്ദാക്കിയതിന്റെ ഫലമായി സാധാരണക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ക്ക് ഉത്തരമില്ലാതെ ശ്രദ്ധ തിരിക്കാനുള്ള അടവാണ് മോദിയുടെ മന്‍ കി ബാത്ത് പ്രസംഗം. പാക്കിസ്ഥാന്‍ കള്ളനോട്ടിനെ കുറിച്ചും കള്ളപ്പണത്തെ കുറിച്ചും ഇപ്പോള്‍ മിണ്ടാട്ടമില്ല. വികസിത രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നോട്ടില്ലാ സമ്പദ്ഘടനയാക്കുന്നതിനുള്ള അവസരമാണത്രെ നോട്ട് നിരോധനം കൊണ്ടുവന്നിരിക്കുന്നത്. ആദ്യം സമ്പദ് ഘടന വികസിക്കട്ടെ എന്നിട്ടാക്കാം ക്യാഷ് ലെസ് എന്നു തോമസ് ഐസക് കളിയാക്കി. കുമ്മനം ഇടപെട്ടില്ലെങ്കിലും കേരളത്തില്‍ നോട്ട് രഹിത പണമിടപാടുകള്‍ വേഗത്തില്‍ പടരും.
മെട്രോപൊളിറ്റന്‍ നഗരങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ഇക്കാര്യത്തില്‍ കേരളം ഇപ്പോള്‍തന്നെ മുന്നിലാണ്. പലതുണ്ട് കാരണം. ജനങ്ങള്‍ സാക്ഷരരാണ്. ദരിദ്രരുടെ എണ്ണം ഏറ്റവും കുറവാണ്. ഏതാണ്ട് സമ്പൂര്‍ണബാങ്കിങ് സംസ്ഥാനമാണ്. ഏറ്റവും മികച്ച ഇന്റര്‍നെറ്റ് ശൃംഖലയുള്ള സംസ്ഥാനമാണ്. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം കുറവാണ്. തീരെയില്ലെന്ന് തന്നെ പറയാം. ഇതില്‍ നിന്നെല്ലാം എത്രയോ അകലെയാണ് ഇതരസംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ സ്ഥിതി. അമേരിക്കയില്‍ പോലും 45ശതമാനം ഇടപാടുകളെ ഡിജിറ്റല്‍ ആയിട്ടുള്ളൂ. ഇവരാരും നോട്ട് റദ്ദ് ചെയ്തല്ല ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് നീങ്ങിയത്. 134 കോടി ജനങ്ങളുളള ഇന്ത്യ രാജ്യത്ത് 34ശതമാനം ജനങ്ങള്‍ക്കെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഗ്രാമീണ ഇന്ത്യ ഇപ്പോഴും ഇന്റര്‍നെറ്റില്‍ നിന്ന് പുറത്താണ്. 2015 ല്‍ 53ശതമാനം ഇന്ത്യക്കാര്‍ക്കേ ബാങ്ക് അക്കൌണ്ട് ഉണ്ടായിരുന്നുള്ളൂവെന്നും തോമസ് ഐസക് വിശദീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 734 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day