|    Dec 3 Sat, 2016 7:14 pm
FLASH NEWS
Home   >  Sports  >  Cricket  >  

കോഹ്‌ലി പന്തില്‍ കൃത്രിമം കാട്ടിയെന്ന് റിപോര്‍ട്ട്

Published : 24th November 2016 | Posted By: SMR

രാജ്‌കോട്ട്:ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പന്തില്‍ കൃത്രിമത്വം കാണിച്ചതായി റിപോര്‍ട്ട്. മല്‍സരത്തിനിടെ പന്തി ല്‍ ചുരണ്ടിയെന്നും മധുരവസ്തു പന്തില്‍ പുരട്ടിയെന്നും ഇംഗ്ലീഷ് ഡെയ്‌ലി മെയിലാണ് ആരോപണമുന്നയിച്ചത്. പന്തിനെ വായോട് ചേര്‍ത്തും കോഹ്‌ലി പന്തില്‍ കൃത്രിമം കാട്ടാന്‍ ശ്രമിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു.
അതേപോലെ തന്നെ ബാറ്റിങിനിടെ മധുരമുള്ള വസ്തു കൈവിരലില്‍ തേച്ചെന്നും മല്‍സരത്തിന്റെ ഇടയ്ക്ക് അത് ഉപയോഗിച്ചെന്ന മറ്റൊരു ആരോപണവും താരത്തിനെതിരെയുണ്ട്.
ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും മികച്ച പ്രകടനമാണ് കോഹ്‌ലി പുറത്തെടുത്തത്. രണ്ടാം ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമടക്കം കോഹ്‌ലിയുടെ വീരോചിത ഇന്നിങ്‌സാണ് ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day