|    Dec 4 Sun, 2016 11:48 pm
FLASH NEWS

കോസ്‌വേ പാലത്തിനും കല്ലേപാലത്തിനും സമാന്തരമായി നടപ്പാതകള്‍ നിര്‍മിക്കണം

Published : 21st November 2016 | Posted By: SMR

മുണ്ടക്കയം: മണിമലയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന പാലങ്ങളായ കോസ്‌വേ പാലത്തിനും കല്ലേപാലത്തിനും സമാന്തരമായി നടപാതകള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമാവുന്നു. തിരക്കേറിയ ഇരു പാലങ്ങളിലും ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളുടെ അരികുപറ്റി ഭീതിയോടെയാണ് യാത്രക്കാര്‍ കടന്നു പോവുന്നത്. പൂഞ്ഞാര്‍ എരുമേലി സംസ്ഥാന പാതയില്‍ ടൗണില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കോസ്‌വേ പാലത്തില്‍ രണ്ടു ബസ്സുകള്‍ ഒരുമിച്ചു കടന്നുപോവുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. പുത്തന്‍ചന്തയിലുള്ള സ്‌കൂളില്‍ നിന്നു കൊച്ചുകുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ ഈ പാലത്തിലൂടെയാണ് കടന്നുപോവുന്നത്. ഇരു കരകളിലും വളവുകളായതിനാല്‍ പാലത്തിലേയ്ക്കു ബസ് കയറുമ്പോള്‍ എതിരേ വരുന്ന മറ്റുവാഹനങ്ങള്‍ പലപ്പോഴും പാലത്തിനു നടുവില്‍ നിര്‍ത്തിയിട്ട ശേഷമാണ് കടന്നുപോവുന്നത്. നിര്‍മാണം പുരോഗമിക്കുന്ന മുണ്ടക്കയം ബൈപാസ് വന്നെത്തുന്നത് പാലത്തിനു സമീപത്താണ്. ബൈപാസ് നിര്‍മാണം പൂര്‍ത്തീകരിക്കുകയും പുത്തന്‍ചയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്താല്‍ പാലത്തില്‍ കൂടെയുള്ള വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമായി വര്‍ധിക്കുകയും കാല്‍നടയാത്രക്കാര്‍ക്ക് അതു ദുരിതമായി തീരുകയും ചെയ്യും. കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതുമായ കല്ലേപാലത്തിലൂടെയുള്ള കാല്‍ നടയാത്രക്കാര്‍ സമാന ദുരിതം അനുഭവിക്കേണ്ടി വരുന്നു. ദേശീയപാത ആയതിനാല്‍ വാഹനങ്ങള്‍ അതിവേഗത്തില്‍ പാലത്തിലൂടെ കടന്നുപോവുമ്പോള്‍ കാല്‍നടയാത്രക്കാര്‍ വലിയ ഭീതിയിലാണ്.രാവിലേയും വൈകിട്ടും 34ാം മൈല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പാലത്തെ ഏറെ ആശ്രയിക്കുന്നത്.സ്‌കൂള്‍ സമയത്ത് കുട്ടികള്‍ കൂട്ടത്തോടെ വരുമ്പോള്‍ അപകട സാധ്യതയും നിലനില്‍ക്കുകയാണ്. ഇരു പാലങ്ങളുടേയും ഏതെങ്കിലും ഒരു വശത്തായി സമാന്തര നടപാത നിര്‍മിച്ചാല്‍ സുരക്ഷിത യാത്രയ്ക്ക് വഴിയൊരുക്കുവാനാകും. അതിനായി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day