|    Dec 9 Fri, 2016 9:22 am
FLASH NEWS

കോവില്‍മലക്കുടിയിലെ പുനരുദ്ധാരണത്തില്‍ അഴിമതി

Published : 26th October 2016 | Posted By: SMR

തൊടുപുഴ: കോവില്‍മല ആദിവാസിക്കുടിയിലെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ അഴിമതി നടന്നതായി പരാതി ഉയര്‍ന്നു. ഒരു കോടി 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പുനരുദ്ധാരണ പ്രവൃത്തിക്ക് നീക്കിവച്ചത്. അനുവദിച്ച തുകയില്‍ 30 ശതമാനം കുടിവെള്ളത്തിനായാണ് ചെലവഴിക്കേണ്ടത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങി 80  പ്രവര്‍ത്തനങ്ങളാണ് കരാറിലുള്ളത്. എന്നാല്‍ കരാറെല്ലാം കാറ്റില്‍പ്പറത്തിയാണ് പണിപൂര്‍ത്തിയാക്കിയത്. കുടിവെള്ളപദ്ധതിക്കായുള്ള കുളം എസ്റ്റിമേറ്റ് പ്രകാരമല്ല നിര്‍മിച്ചത്. ആവശ്യത്തിനുള്ള താഴ്ചയെടുക്കാതെയും ഗുണനിലവാരം ഇല്ലാതെയുമാണ് പണി പൂര്‍ത്തിയാക്കിയത്. പണിപൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍ക്കും ഒരുതുള്ളി വെള്ളം പോലും നല്‍കാനുമായില്ല. കൈവഴികള്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്ന് എസ്റ്റിമേറ്റില്‍ ഉണ്ടെങ്കിലും ഒരു കെവഴി പോലും പണിതിട്ടില്ല. പണി പൂര്‍ത്തിയാക്കാതെ ബില്ലുകള്‍ മാറി. ഫണ്ട് വകമാറ്റി ചെലവഴിച്ചതായും പരാതിയില്‍ പറയുന്നു. എസ്റ്റിമേറ്റിലില്ലാത്ത ഗ്രൗണ്ട് നിര്‍മാണവും മറ്റും നടത്തിയാണ് ഫണ്ട് ചെലവഴിച്ചിരിക്കുന്നത്. പണിപൂര്‍ത്തിയാക്കാതെ വന്നപ്പോഴാണ് പ്രദേശവാസികള്‍ കാര്യങ്ങള്‍ അന്വേഷിച്ചത്. അപ്പോഴാണ് വലിയ അഴിമതി പുറത്ത് വന്നത്. അഴിമതിക്കാര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ആദിവാസികള്‍ വിജിലന്‍സിന് പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day