|    Dec 4 Sun, 2016 11:38 am

കോഴിക്കോട് സമ്പൂര്‍ണ പരസ്യ വിസര്‍ജന രഹിത നഗരസഭ

Published : 31st October 2016 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് നഗരസഭയെ സമ്പൂര്‍ണ പരസ്യവിസര്‍ജന രഹിത നഗരസഭയായി കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാര്‍ പ്രഖ്യാപിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പ്രഖ്യാപനം.കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി കോഴിക്കോട് നഗരസഭയ്ക്കുള്ളില്‍ 1503 കക്കൂസുകളാണ് നിര്‍മിച്ചത്. നഗരത്തില്‍ 911 പേര്‍ക്കാണ് തീരെ കക്കൂസ് ഇല്ലാതിരുന്നത്. കേടുവന്ന കക്കൂസുകള്‍ അറ്റകുറ്റ പണി നടത്തിയതുമടക്കമാണ് 1503 കക്കൂസുകള്‍. സംസ്ഥാനത്ത് ഇത്രയും കക്കൂസുകള്‍ ഒരുമിച്ച് പൂര്‍ത്തിയാക്കുന്ന ആദ്യ നഗരസഭയും കോഴിക്കോടാണ്.നഗരത്തിലെ കക്കൂസ് ഇല്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മിക്കുക, സ്വകാര്യ പങ്കാളിത്തത്തോടെ പൊതു കക്കൂസ് സ്ഥാപിക്കുക, ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശങ്ങളിലും ചേരി പ്രദേശങ്ങളിലും സാമൂഹിക കക്കൂസുകള്‍ സ്ഥാപിക്കുക അതുവഴി നഗരം പരസ്യ വിസര്‍ജനരഹിതമാക്കുകയാണ് പദ്ധതി. കുടുംബശ്രീ മുഖേന നടത്തിയ സര്‍വേയിലാണ് നഗരത്തിലെ 911വീടുകള്‍ക്ക് തീരെ കക്കൂസില്ലെന്നും 592 വീടുകളിലെ കക്കൂസുകള്‍ ജീര്‍ണിച്ചതാണെന്നും കണ്ടെത്തിയത്. ഇതുപ്രകാരം കോര്‍പറേഷനില്‍ 1503 കക്കൂസുകള്‍ വേണമെന്ന് റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയപ്പോള്‍ അവര്‍ അത് അംഗീകരിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിഹിതമായി ഒരു കക്കൂസിന് 4000രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 1333രൂപയും ചേര്‍ത്ത് ബാക്കിവരുന്ന 10,067രൂപ കേര്‍പറേഷനും ചേര്‍ത്താണ് കക്കൂസ് നിര്‍മിക്കുന്നത്. 2,31,77000രൂപയാണ് 1503 കക്കൂസുകള്‍ക്കായി ചെലവു വരുന്നത്. രണ്ട് ഘട്ടങ്ങളായാണ് കുടുംബങ്ങള്‍ക്ക് കക്കൂസ് നിര്‍മാണത്തിനുള്ള ഫണ്ട് നല്‍കുക. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത് വീടുകളുടെ കക്കൂസ് നിര്‍മാണമാണ്. പദ്ധതിയുടെ ഭാഗമായി കുണ്ടായിത്തോട് ചേരി, കപ്പക്കല്‍ ചേരി, ശാന്തിനഗര്‍കോളനി, ചക്കുംകടവ് കോളനി, പയ്യാനക്കല്‍ കോളനി, സിഡിഎ കോളനി, കല്ലുത്താന്‍കടവ് കോളനി, കോട്ടൂളി ജങ്ഷന്‍, കനോലി കനാലിന് സമീപം എന്നവിടങ്ങളില്‍ കമ്മ്യൂണിറ്റിടോയ്‌ലറ്റ് നിര്‍മിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു. അതിനുവേണ്ടേി കേന്ദ്രസര്‍ക്കാര്‍ വിഹിതമായി 26,000 രൂപയും സംസ്ഥാന വിഹിതമായി 8,667രൂപയും നഗരസഭാ വിഹിതമായി 30,333രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. ചടങ്ങില്‍ കോര്‍പറേഷന്‍ പൗരാവകാശ രേഖ പ്രകാശനവും ടെലിഫിലിം സി ഡി പ്രകാശനവും വികെസി മമ്മദ്‌കോയ എംഎല്‍എയും നിര്‍വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day