|    Dec 4 Sun, 2016 3:19 am
FLASH NEWS

കോഴിക്കോട് മെഡിക്കല്‍ കോളജ് ലോകനിലവാരത്തിലേക്കുയര്‍ത്തും: മന്ത്രി

Published : 30th November 2016 | Posted By: SMR

കോഴിക്കോട്:  അഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ലോകനിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് ആരോഗ്യ-കുടുംബക്ഷേമ-സാമൂഹികനീതി മന്ത്രി കെ കെ ശൈലജ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇഎന്‍ടി വിഭാഗത്തിലെ നവീകരിച്ച സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്‍ഡ് സ്പീച്ച് പാത്തോളജിയുടെയും പൊള്ളലേറ്റവര്‍ക്കായുള്ള ബേണ്‍സ് ഐസിയുവിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നവീകരിച്ച സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് സ്പീച്ച് പാത്തോളജിയില്‍ ലോക നിലവാരത്തിലുള്ള ഉപകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളുടെയും പോരായ്മകള്‍ പരിഹരിച്ച് മെഡിക്കല്‍ കോളജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി ഓരോ ഘടകവും ശ്രദ്ധിച്ച് ലഭ്യമാക്കാവുന്ന സഹായ പദ്ധതികള്‍ നടപ്പിലാക്കും. ജനിച്ചയുടന്‍ കുഞ്ഞുങ്ങളുടെ ശ്രവണശേഷി പരിശോധിച്ച് നേരത്തേ തന്നെ കോക്ലിയാന്‍ ഇംപ്ലാന്‍േറഷനുള്ള സൗകര്യം ഒരുക്കും. ജനിച്ച് 18 മാസത്തിനുള്ളില്‍ കോക്ലിയാര്‍ ഇംപ്ലാന്‍േറഷന്‍ നടത്തണമെന്നാണ് വിദഗ്ധാഭിപ്രായം. കുട്ടികളുടെ ശ്രവണ സഹായി ഉപകരണങ്ങളുടെ കാലാവധി നീട്ടാന്‍ സംവിധാനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സൗകര്യം മറ്റു മെഡിക്കല്‍ കോളജുകളില്‍ പടിപടിയായി ലഭ്യമാക്കും. അമ്പതിലേറെ പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ശ്രവണ ശേഷി പരിശോധനയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഉപഹാര സമര്‍പ്പണവും രക്ഷിതാക്കള്‍ക്കുള്ള മാര്‍ഗരേഖ പ്രകാശനവും ബോണ്‍ ആങ്കേഡ് ശ്രവണ സഹായി വിതരണവും മന്ത്രി നിര്‍വഹിച്ചു.സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സ്‌റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റി പ്രൊജക്ടിന്റെ സാമ്പത്തിക സഹായത്തോടെയാണ് നവീകരണം പൂര്‍ത്തീകരിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day