|    Dec 6 Tue, 2016 8:25 am
FLASH NEWS

കോഴിക്കോട്ട് 62 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Published : 16th November 2016 | Posted By: SMR

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ പോലിസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 62 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. എറണാകുളം പള്ളുരുത്തി സ്വദേശി റഷീദി (45) ന്റെ പക്കല്‍ നിന്നാണ് നടക്കാവ് പോലിസ് പണം കണ്ടെത്തിയത്. രണ്ട് ബാഗുകളിലായാണ് നോട്ടുകള്‍ സൂക്ഷിച്ചിരുന്നത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
നടക്കാവ് പോലിസ് ചോദ്യം ചെയ്‌തെങ്കിലും നോട്ടിന്റെ ഉറവിടം ഇയാളില്‍ നിന്നും ലഭിച്ചിട്ടില്ല. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ നടക്കാവ് ഡിഐജി ഗോപകുമാറും സംഘവും നടത്തിയ പരിശോധനയിലാണ് റഷീദ് വലയിലായത്. എറണാകുളത്തു നിന്നും കോഴിക്കോട്ടെ ഏതോ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം. കെഎസ്ആര്‍ടിസി ബസ്സുകള്‍ വഴി നോട്ടുകള്‍ കടത്താന്‍ സാധ്യതയുണ്ടെന്ന റിപോര്‍ട്ടിനെ തുടര്‍ന്നായിരുന്നു പോലിസ് നിരീക്ഷണം. 61, 98,000 രൂപയാണ് ബാഗില്‍ അടുക്കിവച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day