|    Dec 9 Fri, 2016 11:18 am

കോഴിക്കോട്ട് കുഞ്ഞിനെ വിറ്റ അച്ഛന്‍ അറസ്റ്റില്‍

Published : 1st December 2016 | Posted By: G.A.G

new-born-baby

കോഴിക്കോട് : 12 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് അച്ഛന്‍ അറസ്റ്റില്‍. മാറാടിനടുത്ത് ചക്കുംകടവ് സ്വദേശി മിഥുന്‍ ആണ് അറസ്റ്റിലായത്. നാലു കുഞ്ഞുങ്ങളുള്ള മിഥുന്‍ തന്റെ ഇളയ കുഞ്ഞിനെ വളര്‍ത്താന്‍ പണം ഇല്ലാത്തതിനാലാണ് വിറ്റതെന്നാണ് വിശദീകരിക്കുന്നത്.

ഇതുസംബന്ധിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് ബീച്ച് റോഡില്‍ താമസിക്കുന്ന ഒരു കുടുംബത്തിനാണ് കുട്ടിയെ വിറ്റതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇടനിലക്കാര്‍ വഴി കുട്ടികളില്ലാത്ത ദമ്പതികള്‍ക്കാണ് മിഥുന്‍ കുഞ്ഞിനെ വിറ്റത്. പന്നിയങ്കര പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസ് കുഞ്ഞിനെ വീണ്ടെടുത്ത്  ചൈല്‍ഡ് വെല്‍ഫയര്‍ സമിതിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ എഴുപത്തിയഞ്ചാം വകുപ്പ് പ്രകാരം മിഥുനിനും ഭാര്യ രേഷ്മയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 176 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day