|    Dec 4 Sun, 2016 3:19 am
FLASH NEWS

കോഴിക്കടയില്‍നിന്ന് ഹോട്ടലിലേക്ക് നല്‍കിയ ഇറച്ചിയില്‍ പുഴു; കട പൂട്ടിച്ചു

Published : 17th November 2016 | Posted By: SMR

ചാവക്കാട്: കോഴിക്കടയില്‍ നിന്നും ഹോട്ടലിലേക്ക് നല്‍കിയ കോഴിയിറച്ചിയില്‍ പുഴു. നഗരസഭാ ആരോഗ്യ അധികൃതര്‍ കോഴിക്കടയില്‍ നടത്തിയ പരിശോധനയില്‍ പഴകിയ നാല്‍പത് കിലോ കോഴിയിറച്ചി പിടിച്ചെടുത്തു. കോഴിക്കട അടപ്പിച്ചു. ചാവക്കാട് വഞ്ചിക്കടവില്‍ നഗരസഭ മാല്‍സ്യ മാംസ മാര്‍ക്കറ്റില്‍ നിന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കോഴിയിറച്ചി പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ചൊവ്വല്ലൂര്‍പ്പടിയിലെ ഹോട്ടലിലേക്ക് വിതരണം ചെയ്ത ഇറച്ചിയാണ് പുഴു കണ്ടത്തിയത്. ഇറച്ചിയുമായി ഹോട്ടലിലെത്തിയ ആള്‍ ഹോട്ടലിലെ ജീവനക്കാരോട് ഇറച്ചി ഉടനെ ഫ്രീസറില്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ ജീവനക്കാരന്‍ പരിശോധിച്ചപ്പോഴാണ് ഇറച്ചിയില്‍ പുഴുവിനെ കണ്ടത്തിയത്. ഹോട്ടല്‍ ഉടമ ഇറച്ചിയുമായി നേരെ നഗരസഭയിലെത്തി പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ മന്‍സൂര്‍ കാരാട്ടില്‍, സിയു മനോജ് കുമാര്‍, കെബി കൈലാസ് നാഥ്, പികെ ശിവപ്രസാദ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പഴകിയതും പുഴുവന്നതുമായ ഇറച്ചി പിടിച്ചെടുത്തത്. പഴകിയ ഇറച്ചി കണ്ടപ്പൊള്‍ നാട്ടുകാര്‍ കടയുടമമോട് രോഷാകുലരായി. മറ്റുള്ള കടയില്‍ കോഴി കിലോ 110 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ഈ കടയില്‍ 85 രൂപയ്ക്കാണ് വില്‍ക്കാറെന്ന് നാട്ടുകാര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day