|    Dec 7 Wed, 2016 9:46 pm
FLASH NEWS

കോഴക്കേസ്: യെദ്യൂരപ്പയെ കുറ്റവിമുക്തനാക്കി

Published : 27th October 2016 | Posted By: SMR

ബംഗളൂരു: 40 കോടി കോഴവാങ്ങി അനധികൃത ഖനനത്തിന് അനുമതി നല്‍കിയ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജിന്‍ഡാല്‍ ഗ്രൂപ്പിന് ബെല്ലാരിയില്‍ അനധികൃത ഖനനത്തിന് അനുമതി നല്‍കിയെന്നും ഇതിനു പ്രതിഫലമായി യെദ്യൂരപ്പയ്ക്ക് 40 കോടി ലഭിച്ചുവെന്നുമായിരുന്നു കേസ്.  സത്യം ജയിച്ചെന്നും നീതി നടപ്പിലായെന്നുമാണ് വിധിയെക്കുറിച്ച് യെദ്യൂരപ്പ പ്രതികരിച്ചത്.
എന്നാല്‍, തെളിവിന്റെ അഭാവത്തിലാണ് കോടതി യെദ്യൂരപ്പയെ വെറുതെ വിട്ടതെന്നും അതിനര്‍ഥം അദ്ദേഹം കുറ്റമൊന്നും ചെയ്തിട്ടില്ല എന്നല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി യെദ്യൂരപ്പയോ ബിജെപിയോ അല്ലെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ലാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day