|    Dec 9 Fri, 2016 8:54 pm
FLASH NEWS

കോള്‍ സെന്റര്‍ തട്ടിപ്പ്: ആസൂത്രകന്റെ ആഡംബര കാര്‍ പിടിച്ചെടുത്തു

Published : 29th October 2016 | Posted By: SMR

മുംബൈ: താനെയിലെ അനധികൃത കോള്‍ സെന്ററുകള്‍ വഴി യുഎസ് പൗരന്‍മാരുടെ കോടിക്കണക്കിനു ഡോളര്‍ തട്ടിയെടുത്ത സംഭവത്തിന്റെ ആസൂത്രകന്‍ സാഗര്‍ താക്കര്‍ എന്ന ഷാഗിയുടെ രണ്ടരക്കോടി രൂപ വിലമതിക്കുന്ന ആഡംബര കാര്‍ പോലിസ് പിടിച്ചെടുത്തു. അഹ്മദാബാദില്‍ നിന്നാണ് ഓഡി കാര്‍ പിടിച്ചെടുത്തത്. പ്രമുഖ ക്രിക്കറ്റ് താരത്തില്‍ നിന്ന് മെയ് മാസത്തില്‍ വാങ്ങിയതാണ് ആഡംബര കാറെന്ന് പോലിസ് പറഞ്ഞു.
തട്ടിപ്പുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് 61 പേര്‍ക്കെതിരേ കേസെടുത്തു. പ്രതികളുടെ പട്ടിക നല്‍കാന്‍ എഫ്ബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു താനെ പോലിസ് കമ്മീഷണര്‍ പരംബീര്‍ സിങ് പറഞ്ഞു. താനെ പോലിസിന്റെ കൈവശമുള്ള പ്രതിപ്പട്ടിക യുഎസിനു  കൈമാറും. താനെ കോള്‍സെന്ററുകള്‍ വഴി 300 ദശലക്ഷം യുഎസ് ഡോളര്‍ തട്ടിയെന്നാണ് യുഎസ് സെക്യൂരിറ്റി ഏജന്‍സി വെളിപ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day