|    Dec 4 Sun, 2016 7:27 am
FLASH NEWS

കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു; രണ്ട് മരണം

Published : 29th November 2016 | Posted By: mi.ptk

 

അപകടത്തില്‍ പരിക്കേറ്റവരുമായി റോഡിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍

അപകടത്തില്‍ പരിക്കേറ്റവരുമായി റോഡിലിരിക്കുന്ന വിദ്യാര്‍ത്ഥികള്‍

മലപ്പുറം:പെരിന്തല്‍മണ്ണ അല്‍ഷിഫ കോളേജ് ഓഫ്  നഴ് സിങ്ങിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ട് രണ്ട് മരണം. പരിന്തല്‍മണ്ണയില്‍ നിന്നുള്ള പോംപി ട്രാവല്‍സിലെ ഡ്രൈവറും ക്ലീനറുമാണ് മരിച്ചത്. 12 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറത്തുനിന്നും ഹൈദരാബാദിലേക്ക് വിനോദയാത്രക്ക് പോകവെ തെലുങ്കാനയിലെ മെഹബൂബ് നഗര്‍ ജില്ലയിലാണ് അപകടമുണ്ടായത്. പൈപ്പ് കയറ്റിയ ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. പൈപ്പ് ഉള്ളിലേക്ക് കയറിയാണ് െ്രെഡവറും സഹായിയും മരിച്ചത്.
അല്‍ഷിഫ കോളജ് ഓഫ് നഴ് സിങ്ങില്‍ ഫാം ഡിക്ക് പഠിക്കുന്ന 28 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ ഹൈദരാബാദിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതലമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 452 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day