|    Dec 6 Tue, 2016 5:36 pm
FLASH NEWS

കോളിത്തട്ടിലെ ക്വാറികള്‍ ജനങ്ങള്‍ക്കു ഭീഷണിയായി

Published : 12th November 2016 | Posted By: SMR

സാദിഖ് ഉളിയില്‍

ഇരിട്ടി: ഉളിക്കല്‍ പഞ്ചായത്തിലെ കോളിത്തട്ട് ആനക്കുഴി മലയില്‍ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികളും ക്രഷറുകളും ജനജീവിതത്തിനു ഭീഷണിയായി മാറുന്നു. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ക്വാറികളില്‍ പലരും പ്രവര്‍ത്തിക്കുന്നത്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന രണ്ട് എം സാന്റ് യൂനിറ്റുകള്‍ക്ക് സമീപ പ്രദേശത്തു നിന്നു വലിയ ലോറികളിലാണ് വെള്ളം എത്തിക്കുന്നത്. ക്വാറികളിലെ ഉഗ്രസ്‌ഫോടനം മൂലം സമീപവാസികള്‍ക്ക് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഈ ഭാഗത്തെ  റോഡുകള്‍ ക്രഷര്‍ വാഹനങ്ങളുടെ അമിതവേഗത മൂലം തകര്‍ന്നിട്ടുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷറുകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. വീണ്ടും പ്രക്ഷോഭവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day